അമിതാഭ് ബച്ചനോടൊപ്പം തെന്നിന്ത്യൻ താരം രശ്മിക മന്ദാന എത്തുന്ന ചിത്രം ‘ഗുഡ്ബൈ‘യ്ക്ക് തുടക്കമായി. അമിതാഭ് ബച്ചൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പൂജാ ചടങ്ങുകളുടെ ചിത്രവും ബച്ചൻ പങ്കുവെച്ചു.
ബോളിവുഡിലെ പ്രമുഖ നിർമ്മാതാവായ ഏക്ത കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. വികാരഭരിതവും വിനോദം പകരുന്നതുമായിരിക്കും ചിത്രമെന്നും അമിതാഭ് ബച്ചനൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഏക്ത പറഞ്ഞു.
‘ഈ പുതിയ യാത്ര തുടങ്ങുന്നതിൽ അതിയായ ആവേശമുണ്ട്‘ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് അമിതാഭ് ബച്ചൻ കുറിച്ചത്. രശ്മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഗുഡ്ബൈ.
https://www.instagram.com/p/CNK5GW_BXSK/?utm_source=ig_web_copy_link
സിദ്ധാർഥ് മൽഹോത്ര നായകനാവുന്ന മിഷൻ മജ്നു എന്ന സിനിമയിലൂടെയാണ് നടിയുടെ ബോളിവുഡ് അരങ്ങേറ്റം.
Post Your Comments