ആളുകൾ അടുത്ത് വരാൻ തന്നെ മടിച്ചിരുന്നു ; വില്ലൻ വേഷങ്ങൾ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെക്കുറിച്ച് ടി.ജി രവി

വില്ലനായതിനാല്‍ പുതിയ തലമുറയിലുള്ളവര്‍ പരിചയപ്പെടാന്‍ പോലും മടിച്ചിരുന്നുവെന്ന് രവി പറയുന്നു

ഒരു കാലത്ത് മലയാള സിനിമയെ വിറപ്പിച്ച നടനായിരുന്നു ടി.ജി രവി. നിരവധി കഥാപാത്രങ്ങൾ ചെയ്തിരുന്നുവെങ്കിലും വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ടി.ജി രവി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ തുടര്‍ച്ചയായ വില്ലൻ വേഷങ്ങൾ മൂലം ജീവിതത്തിലുണ്ടാക്കിയ മറക്കാനാവാത്ത അനുഭവങ്ങൾ തുറന്നുപറയുകയാണ് ടി.ജി രവി. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭുവം പങ്കുവെച്ചത്.

ടി.ജി രവിയുടെ വാക്കുകൾ

വില്ലനായതിനാല്‍ പുതിയ തലമുറയിലുള്ളവര്‍ പരിചയപ്പെടാന്‍ പോലും മടിച്ചിരുന്നുവെന്ന് രവി പറയുന്നു. വിവാഹവീടുകളില്‍ ചെന്നാല്‍ എന്നോട് കുശലം പറയാന്‍ പോലും അധികം പേര്‍ വരാതായി കുറ്റവാളിയെപ്പോലെ മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍ വലിയ വല്ലാത്ത സങ്കടം തോന്നി. പൊതു സ്ഥലത്ത് ചെന്നാല്‍ ആളുകള്‍ക്ക് പേടിയാണ്. എന്നാല്‍ ഈ വില്ലന്‍ വേഷം മൂലമുണ്ടായ നേട്ടവും അദ്ദേഹം എടുത്തുപറഞ്ഞു. മിക്കപ്പോഴും പകല്‍ സമയത്ത് ഷൂട്ടിംഗുള്ളതിനാല്‍ നായികമാരായി വരുന്ന പെണ്‍കുട്ടികള്‍ക്ക് സിനിമ കാണാന്‍ കഴിഞ്ഞിരുന്നില്ല.

പലപ്പോഴും ഞങ്ങള്‍ സെക്കന്‍ഡ് ഷോയ്ക്ക് പോകുമ്പോള്‍ അവരും ഒപ്പമുണ്ടാകും നായകനൊപ്പം വരുന്നതിനെക്കാളും സുരക്ഷിതത്വം വില്ലന്റെ കൂടെയാണെന്നാണ് അവര്‍ പറയാറ്’ -രവി പറഞ്ഞു.

Share
Leave a Comment