GeneralLatest NewsMollywoodMovie GossipsNEWS

വിമർശിച്ചോളൂ ഞാൻ നന്നാക്കാൻ ശ്രമിക്കും, പക്ഷേ നീ ഒന്നും ആകേണ്ട എന്ന് പറയുന്നവരോട് ; അപ്പാനി ശരത് പറയുന്നു

വാശിയുണ്ടെന്നും അത് തന്നോട് തന്നെയാണെന്നും അപ്പാനി ശരത്

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ താരമാണ് അപ്പാനി ശരത്. ഇപ്പോഴിതാ തന്നെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. വിമര്‍ശനങ്ങളൊന്നും തന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തില്ലെന്നും തന്നിലെ വ്യക്തിയെ ഇതൊന്നും ബാധിക്കില്ലെന്നും അപ്പാനി ശരത് പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. തനിക്ക് വാശിയുണ്ടെന്നും അത് തന്നോട് തന്നെയാണെന്നും അപ്പാനി ശരത് പറയുന്നു.

അപ്പാനി ശരത്തിന്റെ വാക്കുകൾ

”ഞാന്‍ നായകനായി അഭിനയിച്ച സമയത്ത് ഒരുപാട് പരിഹാസങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. ഇവനാണോ നടന്‍ ഇവനെ എന്തിന് കൊള്ളാം എന്നതരത്തില്‍ . പരിഹസിക്കുന്നവരോട് പറയാനുള്ളത് ഒരേ ഒരു കാര്യമാണ്. ശരത് എന്ന വ്യക്തിയെ ഇതൊന്നും ബാധിക്കില്ല. ഇതിനേക്കാള്‍ വലിയ അഗ്നി പരീക്ഷകളിലൂടെ കടന്നുപോയതാണ് ജീവിതം.

എന്റെ പെര്‍ഫോമന്‍സ് മോശമാണെങ്കില്‍ വിമര്‍ശിച്ചോളൂ ഞാന്‍ നന്നാക്കാന്‍ ശ്രമിക്കും പക്ഷേ നീ ഒന്നും ആകേണ്ട എന്ന മനോഭാവമാണെങ്കില്‍ ആ വിമര്‍ശനങ്ങളെ ഞാന്‍ പരിഗണിക്കുന്നില്ല” -അപ്പാനി ശരത് പറഞ്ഞു

അതേസമയം വിനോദ് ഗുരുവായൂർ ഒരുക്കുന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അപ്പാനി ശരത്. ജല്ലിക്കെട്ടിന്റെ പിന്നാമ്പുറങ്ങൾ പ്രമേയമായ സിനിമയുടെ ചിത്രീകരണത്തിനിടയിൽ എടുത്ത ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ജയറാം ശിവറാമാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം. റിച്ച് മൾട്ടി മീഡിയയുടെ ബാനറിൽ ജയറാം ശിവറാം ആണ് നിർമാണം. ക്യാമറാ സുശാന്ത് ശ്രീനി.

shortlink

Related Articles

Post Your Comments


Back to top button