ഒരു കാലത്ത് ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നടന്‍ സല്‍മാന്‍ ഖാനും നടി സോമി അലിയും തമ്മിലുള്ള പ്രണയം. എന്നാൽ പ്രണയബദ്ധം അവസാനിപ്പിച്ച് സിനിമയിൽ നിന്ന് തന്നെ വിട്ടു പോയ സോമി അലി ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്.
മോഡലിംഗിലൂടെ സിനിമയിലേക്ക് എത്തിയ താരമായിരുന്നു സോമി അലി. പാകിസ്താനില്‍ ജനിച്ച സോമി അലി അമേരിക്കയിലാണ് വളര്‍ന്നതും പഠിച്ചതും. 1988 കാലഘട്ടത്തില്‍ സോമി അലി മുംബൈയിലെത്തി. 1991 മുതല്‍ 1997 മുതലുള്ള കാലഘട്ടത്തില്‍ ഒന്‍പതോളം ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ആ കാലത്താണ് സോമി അലി നടന്‍ സല്‍മാന്‍ ഖാനുമായി പ്രണയത്തിലാകുന്നത്.
എന്നാൽ അഞ്ച് വര്‍ഷങ്ങളോളം നീണ്ട പ്രണയം അവസാനിപ്പിച്ച് സോമി അലി പെട്ടന്ന് അമേരിക്കയിലേക്ക് തിരിച്ചുപോയി. പിന്നീട് സിനിമയില്‍ അഭിനയിച്ചില്ല. അന്ന് പല കാരണങ്ങളും ഉയർന്നു കേട്ടെങ്കിലും ഇപ്പോൾ യഥാർഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സോമി. ഒരു ബോളിവുഡ് വിനോദ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോമിയുടെ വെളിപ്പെടുത്തല്‍.
”രണ്ട് പതീറ്റാണ്ടിലേറെയായി ആ പ്രണയം തകര്‍ന്നിട്ട്. കാരണം ലളിതമായിരുന്നു. സല്‍മാന്‍ എന്നെ ചതിച്ചു. ഞാന്‍ പ്രണയം അവസാനിപ്പിച്ചു. ഞാന്‍ അമേരിക്കയിലേക്ക് തിരികെ പോന്നു. അതിന് ശേഷം അഞ്ച് വര്‍ഷത്തോളം സല്‍മാനോട് സംസാരിച്ചില്ല. പ്രണയം തകര്‍ന്നതിന് ശേഷം ഇന്ത്യയില്‍ എന്നെ പിടിച്ചുനിര്‍ത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സല്‍മാനോടുള്ള ആകര്‍ഷണം തലയ്ക്ക് പിടിച്ച കാലത്താണ് ഞാന്‍ ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. മുംബൈയിലെത്തി മോഡലിങും രണ്ട് സിനിമകളും ചെയ്തതിന് ശേഷം മാത്രമാണ് അദ്ദേഹത്തെ ഞാന്‍ നേരിട്ട് കണ്ടത്. എല്ലാം അവസാനിപ്പിച്ച ശേഷം അമേരിക്കയില്‍ തിരികെയെത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു”- സോമി അലി പറഞ്ഞു.
Post Your Comments