
ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിലൊരാളായ അജയ് ദേവ്ഗണിന്റെ ഫസ്റ്റ് ലുക്കിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു. താരങ്ങള്‍ അടക്കമുള്ളവര്‍ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.
അജയ് ദേവ്ഗണും ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. അജയ് ദേവ്ഗണിന് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് ഫസ്റ്റ് ലുക്കിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം ആര്‍ആര്‍ആറിന്റെ വടക്കേ ഇന്ത്യയിലെ വിതരണാവകാശം സ്വന്തമാക്കിയ പെൻമൂവീസുമായി വൻ തുകയ്ക്കാണ് ഇടപാട് നടന്നതെന്നാണ് വാര്‍ത്ത. പത്ത് ഭാഷകളിലാകും സിനിമ എത്തുക. രുധിരം രണം രൗദ്രം എന്ന് മുഴുവൻ പേരുള്ള സിനിമയില്‍ ജൂനിയര്‍ എൻടിആര്‍, രാം ചരണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര് ജോണ്‍സണും ചിത്രത്തിലുണ്ട്. ആലിയ ഭട്ട് ആണ് നായിക.
ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം.
450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആർ.ഒ ആതിര ദിൽജിത്. 2021 ഒക്ടോബർ 13ന് ചിത്രം റിലീസിനെത്തും.
Post Your Comments