ചെന്നൈ: പ്രശസ്ത സംവിധായകന്‍ ഷങ്കറിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ്. കമല്‍ ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 പൂര്‍ത്തിയാകാതെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതില്‍ നിന്ന് ഷങ്കറിനെ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയില്‍ ലൈക്ക പ്രൊഡക്ഷന്‍സ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
സിനിമയ്ക്കയി ആകെ ബജറ്റ് 150 കോടിയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ 236 കോടിയാണ് ചിത്രത്തിന് വേണ്ടി ചിലവഴിച്ചുവെങ്കിലും സിനിമ പൂര്‍ത്തിയായിട്ടില്ല. സംവിധായകന്‍ ഷങ്കറിന് 40 കോടിയാണ് പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. അതില്‍ 14 കോടി നല്‍കി കഴിഞ്ഞുവെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാൽ ഷങ്കര്‍ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ പാടില്ലെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ദില്‍ രാജു നിര്‍മ്മിച്ച് രാം ചരണ്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷങ്കറാണ്. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ഒരു ഹിന്ദി ചിത്രവും ഷങ്കര്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. അതിനിടെയാണ് ലൈക്ക പ്രൊഡക്ഷന്‍ നിയമനടപടിയുമായി മുന്നോട്ട് പോയത്.
1996 ല്‍ ഷങ്കര്‍ -കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. ചിത്രത്തിൽ സുകന്യ, മനീഷ കൊയ്‌രാള, ഊര്‍മിള മണ്ഡോദ്കര്‍, നെടുമുടി വേണു, നാസര്‍, കസ്തൂരി തുടങ്ങിയ വൻ താരനിരകൾ ചിത്രത്തിൽ അഭിനയിച്ചരുന്നു.
Post Your Comments