CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

‘നമ്മളെ ദ്രോഹിച്ച്‌ വേദന തിന്ന് പോയ അനുഭവമാണ്’, പ്രിയരാമൻ നിർമ്മിച്ച സീരിയലിനെക്കുറിച്ച് കുട്ട്യേടത്തി വിലാസിനി

മലയാള സിനിമയിലെ മുതിർന്ന നടിമാരിൽ പ്രധാനിയാണ് നാടകത്തില്‍ നിന്നും സിനിമയിലെത്തിയ കുട്ട്യേടത്തി വിലാസിനി. ഇപ്പോൾ നടിയുടെ പുതിയൊരു അഭിമുഖത്തിന്റെ വീഡിയോ വൈറലാകുകയാണ്. നടി പ്രിയരാമനൊപ്പം ഒരു സീരിയലില്‍ ഒന്നിച്ച്‌ പ്രവര്‍ത്തിച്ചതിനെ കുറിച്ചും അന്ന് സെറ്റിലുണ്ടായ സംഭവങ്ങളെക്കുറിച്ചുമൊക്കെയാണ് അവര്‍ പറയുന്നത്.

‘പ്രിയരാമന്‍ ഒരു സീരിയല്‍ എടുത്തു. പാവക്കൂത്ത് എന്ന പേരില്‍. അധികം സ്ത്രീകളൊന്നും ഇല്ലായിരുന്നു. പ്രിയരാമന്‍ നിര്‍മാതാവ് ആയിരുന്നു. ഭര്‍ത്താവ് രഞ്ജിത്തും ഒപ്പമുണ്ട്. ഒരു ദിവസം വര്‍ക്ക് കഴിഞ്ഞ് വലിയ ആളുകളെ ഒക്കെ ഇങ്ങനെ കയറ്റി വിടും. ബാക്കി ഉള്ളവരൊക്കെ വണ്ടിയ്ക്ക് വേണ്ടി ഇങ്ങനെ കാത്ത് നില്‍ക്കുകയാണ്. എന്നെ അടക്കമുള്ളവരെ വണ്ടി ആയിട്ടില്ലെന്ന് പറഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്’. അന്നും വലിയ താരങ്ങള്‍ വലിയവരാനിന്നും, അവര്‍ക്ക് അവരുടേതായ സ്ഥാനവും അംഗീകാരങ്ങളുമുണ്ടെന്നും വിലാസിനി പറയുന്നു.

‘ഒരു മണിക്കൂറോളം ഞങ്ങള്‍ നിന്ന നില്‍പ്പ് നിന്നു. നിര്‍മാതാക്കളുടെ താഴെ വണ്ടിയില്‍ കയറ്റി അയക്കുന്ന ചില അസിസ്റ്റന്റ് പയ്യന്മാരുണ്ട്. പ്രിയരാമന്‍ അതിന് അകത്ത് ഉണ്ട്. അവസാനം ആയപ്പോഴെക്കും ഞാന്‍ അങ്ങ് പൊട്ടിത്തെറിച്ച്‌ പോയി. ഞാന്‍ മാത്രമല്ല എന്റെ കൊച്ചുമകളായി അഭിനയിക്കുന്ന ചെറിയ കുട്ടിയും കൂടെയുണ്ട്. അതിങ്ങനെ ഉറങ്ങി വീഴുകയാണ്. എത്ര നേരമായി ഞങ്ങളിങ്ങനെ നില്‍ക്കുന്നു, എന്താ ഞങ്ങളെ മാത്രം ആരും കൊണ്ട് വിടാത്തെ എന്നിങ്ങനെ എന്തൊക്കെയോ ഞാന്‍ അവിടെ പറഞ്ഞു. അത്രയും പൊട്ടിക്കരഞ്ഞ് പോയി. അപ്പോള്‍ രഞ്ജിത്ത് ഇറങ്ങി വന്നു. എന്നെ കെട്ടിപ്പിടിച്ച്‌ കൊണ്ട് അയ്യോ, അമ്മ പ്രാകല്ലേയെന്ന് പറഞ്ഞു’.

‘അന്ന് പിന്നെയും കുറച്ച്‌ ആരോഗ്യം ഉള്ളത് കൊണ്ട് നിന്നു. ഇന്നാണെങ്കില്‍ ഞാന്‍ വീണ് പോയേനെ. പക്ഷേ ആ സീരിയല്‍ പൊട്ടി പാളീസ് ആയി പോയി.ആദ്യം നല്ല രീതിയില്‍ പോയി കൊണ്ടിരുന്നതാണ്. അത്രയൊക്കെ നമ്മളെ ദ്രോഹിച്ച്‌ വേദന തിന്ന് പോയ അനുഭവമാണ്. ഇപ്പോഴും ചില സീരിയലുകളില്‍ ഇതൊക്കെ ഉണ്ട്’. കുട്ട്യേടത്തി വിലാസിനി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button