പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ദിയ മിർസ. താരത്തിന്റെ വിവാഹം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വാർത്തയായിരുന്നു. ഇപ്പോഴിതാ താൻ അമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത പങ്കുവെയ്ക്കുകയാണ് ദിയ. മനോഹരമായ ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. മാലദ്വീപിലെ സുന്ദരമായ സായാഹ്നത്തിൽ ചുവപ്പ് ഉടുപ്പ് ധരിച്ചുള്ള ചിത്രമാണ് ദിയ മിർസ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് ദിയ മിർസയും ബിസിനസ്സുകാരനായ വൈഭവ് രേഖിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹത്തിന് പിന്നാലെ മാലദ്വീപിൽ അവധിയാഘോഷിക്കാൻ എത്തിയതാണ് ദിയയും ഭർത്താവും. മാലദ്വീപിൽ നിന്നുള്ള മനോഹരങ്ങളായ നിരവധി ചിത്രങ്ങൾ ദിയ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ദിയയുടേയും റിക്കിയുടേയും വിവാഹ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ആർഭാഢപൂർണമായ സെലിബ്രിറ്റി വിവാഹങ്ങളിൽ നിന്ന് വ്യത്യസ്തമായി ലളിതമായ ചടങ്ങുകളും വേഷങ്ങളുമായിരുന്നു വിവാഹത്തിന്റെ പ്രത്യേകത.സിംപിളായി ചുവപ്പ് സാരിയും മിനിമൽ ആഭരണങ്ങളുമായിരുന്നു ദിയയുടെ വിവാഹ വേഷം. വനിതാ പുരോഹിതയായിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്.
രെഹ്ന ഹേ തേരെ ദിൽ മേം എന്ന ചിത്രത്തിലൂടെയാണ് ദിയ മിർസ അഭിനയരംഗത്തേക്ക് എത്തുന്നത്. മാധവനായിരുന്നു ചിത്രത്തിലെ നായകൻ. പരിനീത, ഓം ശാവ്തി ഓം, കിസാൻ, കുർബാൻ, സലാം മുബൈ, സഞ്ജു, ഥപ്പട് തുടങ്ങി നിരവധി ചിത്രങ്ങളിലും ദിയ മിർസ അഭിനയിച്ചിട്ടുണ്ട്.
Post Your Comments