ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യ സിന്ധുവായി വേഷമിട്ടു ശ്രദ്ധേയയായ നടിയാണ് അഭിജ ശിവകല. ഒരുപിടി മലയാള സിനിമകളിൽ വേഷമിട്ട ആഭിജ ‘ഉദാഹരണം സുജാതയിൽ’ മഞ്ജു വാര്യരുടെ സുഹൃത്ത് തുളസിയുടെ വേഷത്തിൽ നടത്തിയ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് അഭിജ.
കറുപ്പ് നിറമുള്ളവരെ ഇപ്പോള്‍ സിനിമ അംഗീകരിച്ചു തുടങ്ങിയെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് പറയുകയാണ് അഭിജ. കറുപ്പ് നിറത്തിന്റെ രാഷ്ട്രീയചര്‍ച്ച സജീവമായി നടക്കാന്‍ തുടങ്ങിയത് സമൂഹമാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണെന്നും ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ അഭിജ വ്യക്തമാക്കി.
”സമൂഹമാധ്യമങ്ങളില്‍ നടന്ന ആ ചര്‍ച്ചകള്‍ മൂലം ഉണ്ടായ മാറ്റങ്ങളുടെ ഫലമാണ് നിറത്തിന്റെ പേരില്‍ മാറ്റിവെച്ചവര്‍ക്ക് അംഗീകാരം ലഭിച്ചത് തന്നെ. കറുപ്പ് നിറമുള്ളവരെ സിനിമ അംഗീകരിച്ചു തുടങ്ങിയെന്ന് വിശ്വസിക്കാനാണ് താല്‍പര്യം. എന്നാല്‍ ഇത് സാവധാനം സംഭവിച്ചതാണ്. വേഗത്തില്‍ കൈകാര്യം ചെയ്യേണ്ട കാര്യമായിരുന്നു.അതിന് കഴിയില്ല. കറുപ്പ് നിറമുള്ള നായികയെ വേണമെങ്കില്‍ വെളുപ്പ് നിറമുള്ള ആളിന് മേക്കപ്പ് ചെയ്യുന്നു. ഞാന്‍ ഇരു നിറക്കാരിയാണ്. സിനിമ ചെലുത്തുന്ന സ്വാധീനം സമൂഹത്തിലും ഉണ്ടാകുന്നുവെന്ന് വിശ്വസിക്കാനാണ് ഇഷ്ടം” – അഭിജ പറഞ്ഞു.
Post Your Comments