കാർത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സുൽത്താൻ’. സിനിമയിൽ മലയാളികളുടെ പ്രിയപ്പെട്ട നടൻ ലാലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ലാലിനെക്കുറിച്ച് കാർത്തി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
‘ സുല്‍ത്താനില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ലാല്‍ സാര്‍ എന്നോടൊപ്പമുണ്ടാവും. എന്റെ നായക കഥാപാത്രത്തിന്റെ ഓരോ വികാരങ്ങളിലും ഒപ്പം നിന്ന് പങ്കാളിയാവുന്ന മുഴുനീള കഥാപാത്രമാണ് അദ്ദേഹത്തിന്റെത്. കട്ടപ്പാ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കുക. വൈകാരികത നിറഞ്ഞ അഭിനയ മുഹൂര്‍ത്തങ്ങളിലാകട്ടെ, സ്റ്റണ്ട്- നൃത്ത രംഗങ്ങളിലാകട്ടെ എല്ലായിപ്പോഴും ലാല്‍ സാര്‍ സിക്സര്‍ അടിച്ചു. ലാല്‍ സാറാണ് സുല്‍ത്താനിലെ താരം. മാത്രവുമല്ല വ്യക്തിപരമായി അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും കഴിഞ്ഞു. ചെറുപ്പം മുതലേ സ്റ്റേജില്‍ പെര്‍ഫോം ചെയ്തും, സംവിധായകനായും പ്രതിഭ തെളിയിച്ച അനുഭവങ്ങള്‍ എന്നോട് പങ്കു വെച്ചപ്പോള്‍ ലാല്‍ സാറിലെ കലാകാരനില്‍ എനിക്ക് വിസ്മയം തോന്നി.
അനുഭവ സമ്പന്നനായ അദ്ദേഹത്തോടൊപ്പം അഭിനയിച്ചതില്‍ ഞാന്‍ ഏറെ അഭിമാനം കൊള്ളുന്നു. സുല്‍ത്താനില്‍ ലാല്‍ എന്ന നടനും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രവും ചിത്രത്തിന് മുതല്‍ കൂട്ടാണ്. തീര്‍ച്ചയായും ലാല്‍ സാറിന്റെ കഥാപാത്രം ഏറെ പ്രശംസനേടും. കട്ടപ്പയെ പോലെ .’ കാര്‍ത്തി പറഞ്ഞു.
രശ്മിക മന്ദാന, നെപ്പോളിയന്, യോഗി ബാബു, സതീഷ്, ഹരീഷ് പേരടി, നവാബ് ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡ്രീം വാരിയര്‍ പിക്ചേഴ്സാണ് നിര്‍മാണം. കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത് ഫോര്‍ച്യൂണ്‍ സിനിമാസാണ്. റെമോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണന് രചനയും സംവിധാനവും നിര്‍വഹിച്ച സുല്‍ത്താന്‍ ആക്ഷനും വൈകാരികതയും കോര്‍ത്തിണക്കിയ ഒരു വൈഡ് കാന്‍വാസ് ചിത്രമാണ്. ഏപ്രില്‍ 2നാണ് ചിത്രം റിലീസ് ചെയ്യുക.
Post Your Comments