GeneralLatest NewsMollywoodNEWSSocial Media

നിലവിലെ സാഹചര്യത്തിൽ ആർക്കും അവളെ സന്ദർശിക്കാൻ കഴിയില്ല ; ശരണ്യയെക്കുറിച്ച് സീമ ജി. നായർ

ശരണ്യയ്ക്ക് മുൻപ് ഓപ്പറേഷൻ ചെയ്ത അതേ സ്ഥലത്താണ് വീണ്ടും ഓപ്പറേഷൻ ചെയ്യുന്നതെന്ന് സീമ

സീരിയലിലൂടെയും സിനിമയിലിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ശരണ്യ. അർബുദത്തെ പലതവണ തോൽപ്പിച്ചെത്തിയ ശരണ്യയുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. കടുത്ത ഓപ്പറേഷങ്ങൾക്ക് എല്ലാം വിധേയയായി തിരികെ എത്തിയ താരത്തെ ട്യൂമർ വീണ്ടും പിടികൂടിയത്. ഏറ്റവും അവസാനം ശരണ്യയുടെ യൂ ട്യൂബ് ചാനൽ വഴി നടിയുടെ അമ്മയാണ് ശരണ്യ വീണ്ടും രോഗത്തിന്റെ പിടിയിലായ വിവരം അറിയിച്ചത്.

ഇപ്പോഴിതാ വിജയകരമായ സർജറിക്കു ശേഷമുള്ള ശരണ്യയുടെ വിശേഷങ്ങളുമായി നടി സീമ ജി. നായർ എത്തുകയാണ്. ‘ശരണ്യയുടെ സുഖവവിവരങ്ങൾ തേടി ആയിരക്കണക്കിന് കോളുകളാണ് വരുന്നത്. മുൻപ് ഓപ്പറേഷൻ ചെയ്ത അതേ സ്ഥലത്താണ് വീണ്ടും ഓപ്പറേഷൻ ചെയ്യുന്നത്. മുറിവുകളുണങ്ങാൻ കാലതാമസമെടുക്കും. മുൻ സർജറിക്കു ശേഷം രണ്ടു മാസത്തോളമാണ് ആശുപത്രിയിൽ ചെലവഴിച്ചത്. നിലവിലെ സാഹചര്യത്തിൽ ആർക്കും അവളെ സന്ദർശിക്കാൻ കഴിയില്ല. എത്രനാൾ ആശുപത്രിയിൽ കിടക്കണം എന്ന് ഇനിയും ഡോക്ടർമാർ പറഞ്ഞിട്ടില്ല.’ – സീമ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button