‘മോഹൻ കുമാർ ഫാൻസ്’ എന്ന സിനിമയിലൂടെ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി അവതാരകൻ രാഹുൽ ഈശ്വർ. സിനിമയുടെ സംവിധായകൻ ജിസ് ജോയ്ക്കും നടന്മാരായ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പിനും എതിരെയാണ് രാഹുൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും രാഹുൽ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
മുൻപ് ഒരു സ്വകാര്യ ചാനലിൽ സംവാദത്തിനിടെ അവതാരകനോട് മുപ്പത് സെക്കന്റ് തനിക്ക് അനുവദിക്കൂ എന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്ന രാഹുലിന്റെ വീഡിയോയാണ് സിനിമയ്ക്കിടെ കാണിക്കുന്നത്. ഇതിനൊപ്പം അവതാരകനോട് മുപ്പത് സെക്കന്റ് രാഹുലിന് നൽകാൻ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും പറയുകയും ചെയ്യുന്നുണ്ട്. ഇത് തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് രാഹുൽ ആരോപിക്കുന്നത്. സിനിമയിലെ ഈ ഭാഗവും ഫേസ്ബുക്ക് പോസ്റ്റിൽ രാഹുൽ ഈശ്വർ ചേർത്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, Mohan Kumar Fans എന്ന സിനിമയ്ക്കെതിരെ, Director Jis Joy, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നുവ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളിൽ IPC Section 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പോലീസിൽ പരാതി നൽകും. ഇന്ന്” തന്നെ നൽകും.
Post Your Comments