ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണ് ‘ആര്‍ആര്‍ആര്‍’. കൊവിഡ് കാരണം നിർത്തി വച്ചിരുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ഒക്ടോബറിലാണ് ആരംഭിച്ചത്.
രാം ചരണും ജൂനിയര്‍ എൻടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ സിനിമയുടെ, വടക്കേ ഇന്ത്യയിലെ വിതരണ അവകാശം പെൻമൂവിസിന് വിറ്റു പോയെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
താരങ്ങള്‍ ഇക്കാര്യം ഷെയര്‍ ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍, ഇലക്ട്രോണിക്സ്, സാറ്റലൈറ്റ് അവകാശങ്ങളാണ് ജയന്തിലാലിന്റെ പെൻമൂവീസ് സ്വന്തമാക്കിയത്.
വൻ തുകയ്ക്കാണ് ഇടപാട് നടന്നതെന്നാണ് റിപ്പോർട്ട്. എന്നാല്‍ തുക എത്രെയന്ന് വ്യക്തമാക്കിയിട്ടില്ല. പത്ത് ഭാഷകളിലാകും സിനിമ എത്തുക. സിനിമയില്‍ ജൂനിയര്‍ എൻടിആര്‍, രാം ചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര് ജോണ്‍സണും ചിത്രത്തിലുണ്ട്. ആലിയ ഭട്ട് ആണ് നായിക.
എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ കെ കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം.ഡി വി വി ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments