
നടി ലക്ഷ്മി ഗോപാലസ്വാമിയും കാളിദാസും വീണ്ടും ഒന്നിക്കുന്നു. 21 വര്‍ഷങ്ങള്‍ക്ക് ശേഷം കാളിദാസ് ജയറാമുമായി ഒന്നിക്കുന്ന കാര്യം ലക്ഷ്മി ഗോപാലസ്വാമി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ കാളിദാസ്, ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വാമിയുടെയും ജയറാമിന്റെയും മകന്റെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
അതേസമയം പുതിയ സിനിമയുടെ പ്രമേയം എന്തെന്ന് വ്യക്തമല്ല. ”ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ എന്റെ മകനായി അരങ്ങേറ്റം കുറിച്ച പ്രിയപ്പെട്ട കാളിദാസിനെ അതെ സ്നേഹത്തോടും വാത്സല്യത്തോടും കൂടി 21 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി. കാളിദാസിന്റെ മികച കരിയറിനായുള്ള പ്രാര്‍ഥനകളും ആശംസകളും എന്ന് ലക്ഷ്മി ഗോപാലസ്വാമി എഴുതിയിരിക്കുന്നു”.
https://www.instagram.com/p/CM98HxtJryb/?utm_source=ig_web_copy_link
ലക്ഷ്മി ഗോപാലസ്വാമി തന്നെയാണ് തന്റെയും കാളിദാസ് ജയറാമിന്റെയും ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ലക്ഷ്മി ഗോപാലസ്വാമിയും കാളിദാസ് ജയറാമും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട്.ട്രാൻസിലൂടെ ശ്രദ്ധേയനായ വിൻസെന്റ് വടക്കന്റെ തിരക്കഥയില്‍ വിനില്‍ വര്‍ഗീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Post Your Comments