മുംബൈ : പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബാപ്പി ലഹരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 68 കാരനായ ബാപ്പി ലഹരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെറിയ രോഗലക്ഷണങ്ങളാണ് ഉള്ളതെന്നും, മുന്‍കരുതലിന്റെ ഭാഗമായാണ് ബാപ്പി ലഹരിയെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മകള്‍ റിമ ലാഹിരി പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റിമ വ്യക്തമാക്കി.
Post Your Comments