GeneralLatest NewsMollywoodNEWSSocial Media

നടൻ ബാലു വർഗീസിനും എലീനയ്ക്കും കുഞ്ഞ് ജനിച്ചു ; അച്ഛനായ സന്തോഷം പങ്കുവച്ച് താരം

2020 ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം

നടൻ ബാലു വർഗീസിനും എലീനയ്ക്കും ആൺകുഞ്ഞ് ജനിച്ചു. ബാലു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ബാലു കുറിച്ചു.ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം സന്തോഷം പങ്കുവച്ചത്.

2020 ഫെബ്രുവരിയിൽ ആയിരുന്നു യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്.

https://www.instagram.com/p/CMhu6eOMp4B/?utm_source=ig_web_copy_link

ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ എലീനയും ബാലുവും ഒന്നിച്ച് അഭിനയിച്ചിരുന്നു.സുനാമി, ഓപ്പറേഷന്‍ ജാവ എന്നിവയാണ് അടുത്തിടെ ബാലുവിന്റേതായി റിലീസിനെത്തിയ ചിത്രങ്ങൾ.സുനാമി എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എലീനയും അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button