പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. സണ്ണി വെയ്നയും ഗൗരി കിഷനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. ഇപ്പോഴിതാ സിനിമ റിലീസിനെത്തിയ അവസരത്തിൽ തന്റെ അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് പ്രിന്‍സ് ജോയ്. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കുവെച്ച വൈകാരികത നിറഞ്ഞ കുറിപ്പ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്.
” ഡിഗ്രി കഴിഞ്ഞു പോസ്റ്റ് ഗ്രാജ്വേഷന് വേണോ സിനിമ വേണോ എന്ന് ചിന്തിച്ചിരുന്ന സമയത്ത് തന്റെ മുഷിഞ്ഞ പോക്കറ്റില്‍ നിന്ന് 2000 രൂപയെടുത്തു എനിക്ക് നേരെ നീട്ടിയശേഷം ‘തോറ്റുപോയവരെ നോക്കാതെ ഒന്ന് പോയി ശ്രമിച്ചു നോക്കടാ’ യെന്ന് പറഞ്ഞ എന്റെ അഹങ്കാരം.. എന്റെ അപ്പ ഇന്നെന്റെ കൂടെയില്ല.. മതപഠനത്തിന് വിടാതെ ശക്തിമാന് കാട്ടിതന്നു…സിനിമ പഠിക്കാന്‍ വണ്ടികാശ് തന്നുവിട്ടു…പാകിയ വിത്ത് പാഴല്ലന്ന് ലോകത്തോട് ഉച്ചത്തില്‍ പറഞ്ഞു..തന്നോളം ആയപ്പോ താനെന്ന് വിളിച്ചു..പകരമൊന്നും വാങ്ങാതെ, ചോദിക്കാതെ.. പറയാതെ പൊയ്ക്കളഞ്ഞു..എന്റെ സിനിമ കാണാതെയാണ് അപ്പേ നിങ്ങള്‍ പോയത്…നാളെ നമ്മടെ പടം റിലീസാണ്..അത് കാണാന്‍ ഒരുപാട് കൊതിച്ചതാണെന്നറിയാം! തീയറ്ററില്‍ എന്റരികില്‍ ഒരു സീറ്റ് ഞാന്‍ ഒഴിച്ചിടും ഒപ്പം ഉണ്ടാവണം”പ്രിൻസ് ജോയ് കുറിച്ചു.
https://www.facebook.com/prince.joy.750/posts/3852090084877738
Post Your Comments