
നടൻ രജനീകാന്തിന് ഇന്ത്യൻ സിനിമാ മേഖലയിലെ പരോമന്നത അംഗീകാരമായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. സിനിമാ രംഗത്തെ സമഗ്ര സംഭവന പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ദക്ഷിണേന്ത്യയിൽ നിന്ന് പുരസ്കാരം ലഭിക്കുന്ന 12ാമത്തെ നടനാണ് രജനീകാന്ത്. ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം.
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്ക്കാണ് ഈ പുരസ്കാരം നൽകി തുടങ്ങിയത്.
Post Your Comments