മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി ദിലീപ് തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളാണ് പങ്കെടുത്തത്. ഇപ്പോഴിതാ, ആദ്യദിവസത്തെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മോഹൻലാൽ.
സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹകൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്.
https://www.instagram.com/p/CNFVRjXMoVO/?utm_source=ig_web_copy_link
ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്: ഗാർഡിയൻ ഓഫ് ഡി’ ഗാമാസ് ട്രെഷർ’. 2019-ലാണ് ബറോസ് എന്ന ചിത്രത്തെക്കുറിച്ച് മോഹൻലാലിന്റെ ഔദ്യോഗിക പ്രഖ്യാപനം. മോഹൻലാൽ ആണ് ചിത്രത്തിൽ ബറോസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ വിസ്മയമൊരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ചിത്രം വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം
Post Your Comments