CinemaGeneralLatest NewsMollywoodNEWSSocial MediaVideos

പ്രീസ്റ്റിൽ നിങ്ങളെ പേടിപ്പിച്ച മോണിക്കയുടെ ശബ്ദം ഇങ്ങനെയാണ് ; ഡബ്ബിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

പ്രേതം ശരീരത്തിൽ കയറുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങൾ ഡബ്ബ് ചെയ്യുന്ന വീഡിയോയാണിത്

തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ബേബി മോണിക്കയുടേത്. ഇപ്പോഴിതാ ചിത്രത്തിൽ ബേബി മോണിക്കയുടെ അമയ എന്ന കഥാപാത്രത്തിന് സൗണ്ട് എഫക്ടുകൾ നൽകുന്ന ഡബ്ബിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പ്രേതം ശരീരത്തിൽ കയറുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങൾ ഡബ്ബ് ചെയ്യുന്ന വീഡിയോയാണിത്.

“ബേബി മോണിക്ക തമിഴിൽ നിന്നായതുകൊണ്ട് പ്രീസ്റ്റിൽ മോണിക്കയുടെ ഡയലോഗുകൾ നിലീന അനീഷ് എന്ന ഓഡിഷനിലൂടെ കണ്ടെത്തിയ കുട്ടിയെ വെച്ചാണ് ചെയ്യ്തത്, എന്നാൽ ചിത്രത്തിൽ മോണിക്കയുടെ എഫെക്റ്റുകൾ മോണിക്ക തന്നെയാണ് ഡബ്ബ് ചെയിതിരിക്കുന്നത്,” എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ചിത്രം ഇറങ്ങുന്നതിനു ഒരു മാസം മുൻപാണ് ഓഡിഷനിലൂടെ കണ്ടെത്തിയ നിലീനയെ വെച്ച് മോണിക്കയുടെ ഡയലോഗുകൾ ഡബ്ബ് ചെയ്തത്. ഡയലോഗുകൾ പോലെ തന്നെ പ്രധാനപ്പെട്ടതായിരുന്നു ആ കഥാപാത്രത്തിന്റെ ഓരോ ശബ്ദങ്ങളും ചലനങ്ങളും. ഇപ്പോഴാണ് ആ ചെറിയ ശബ്‌ദങ്ങളുടെ ഉടമ മോണിക്കയാണെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

കൈദി എന്ന തമിഴ് സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് ബേബി മോണിക്ക ശ്രദ്ധിക്കപ്പെടുന്നത്. പ്രീസ്റ്റ് ആണ് മോണിക്കയുടെ ആദ്യ മലയാള ചിത്രവും. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയും മഞ്ചു വാര്യരും ഒന്നിച്ച് അഭിനയിച്ച ആദ്യ സിനിമ കൂടിയാണിത്. ഇരുവർക്കും പുറമെ നിഖില വിമല്‍, ജഗദീഷ്, മധുപാല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, രമേഷ് പിഷാരടി, ടോണി, സിന്ധു വര്‍മ്മ, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button