പ്രേഷകരുടെ എക്കാലത്തെയും പ്രിയ ഗായികയാണ് സുജാത. ഇപ്പോഴിതാ സുജാതയുടെ 58-ാം ജന്മദിനത്തിൽ ആശംസകളുമായി മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്ര എത്തിയിരിക്കുകയാണ്.
തന്റെ പ്രിയപ്പെട്ട സുജുവിന് ജന്മദിനാശംസകൾ നേരുകയാണ് കെ എസ് ചിത്ര. ആരാധകർക്കായി ഇനിയും കൂടുതൽ കൂടുതൽ പാട്ടുകൾ സമ്മാനിക്കാൻ കഴിയട്ടെ എന്നാണ് കെ എസ് ചിത്രയുടെ ആശംസ.
പന്ത്രണ്ട് വയസ്സ് മുതൽ മലയാള സിനിമയിൽ പാടി തുടങ്ങിയ സുജാത പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു. കലാഭവൻ സ്ഥാപകൻ ആബേലച്ചൻ രചിച്ച് പുറത്തിറക്കിയ ക്രിസ്തീയ ഭക്തി ഗാനങ്ങളിലാണ് ആദ്യം സുജാതയുടെ ശബ്ദം ആദ്യം മലയാളി കേട്ടത്. പത്താം വയസ്സിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയ സുജാത, ഒൻപത് വയസ്സു മുതൽ യേശുദാസിനൊപ്പം ഗാനമേളകളിൽ പാടി തുടങ്ങി.
‘ടൂറിസ്റ്റ് ബംഗ്ലാവ്’ (1975) എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്ര രംഗത്തേക്കു വന്നത്. ഓ.എൻ.വി. കുറുപ്പ് എഴുതി എം.കെ. അർജ്ജുനൻ മാസ്റ്റർ ഈണമിട്ട ‘കണ്ണെഴുതി പൊട്ടു തൊട്ട്’ എന്ന ഗാനമാണ് സുജാത ആദ്യമായി പാടിയ സിനിമാഗാനം. കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരങ്ങൾ നിരവധി തവണ സുജാതയെ തേടി എത്തിയിട്ടുണ്ട്.
Post Your Comments