പ്രതിഫലം നൂറ് കോടി ; ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ഷാരൂഖ് ഖാനും ?

‘പത്താന്‍’ എന്ന സിനിമയ്ക്കാണ് ഷാരൂഖ് 100 കോടി വാങ്ങുന്നത് എന്നാണ് വിവരം

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് നടൻ ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ പുതിയ സിനിമയ്ക്കായി 100 കോടി രൂപയാണ് ഷാരൂഖ് പ്രതിഫലമായി വാങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന ‘പത്താന്‍’ എന്ന സിനിമയ്ക്കാണ് ഷാരൂഖ് 100 കോടി വാങ്ങുന്നത് എന്നാണ് വിവരം.

ഇതോടെ പുതുവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍ എന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 88 കോടിയോളം രൂപയാണ് ഒരു സിനിമയ്ക്കായി ഷാരൂഖ് നേരത്തെ പ്രതിഫലമായി വാങ്ങി കൊണ്ടിരുന്നത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയപ്പോള്‍ ഇത് നൂറ് കോടി ആക്കിയിരിക്കുകയാണ് താരം.

അതേസമയം, ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരം അക്ഷയ് കുമാര്‍ ആണ്. 128 കോടി രൂപയാണ് ഒരു സിനിമയ്ക്കായി അക്ഷയ് കൈപ്പറ്റുന്നത് എന്നാണ് സൂചന.

Share
Leave a Comment