ആദ്യകൺമണിയെ സ്വീകരിച്ച സന്തോഷത്തിലാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും. തങ്ങൾക്ക് കുഞ്ഞ് ജനിച്ച കാര്യം ശ്രീനിഷായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഗർഭിണിയായിരുന്ന സമത്തുള്ള ഓരോ വിശേഷങ്ങളും പേളി ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പൊന്നോമനയ്ക്ക് 10 ദിവസം തികയുന്നുവെന്ന സന്തോഷ വാർത്ത പങ്കുവെയ്ക്കുകയാണ് പേളി.
https://www.instagram.com/p/CNDMliVnH2s/?utm_source=ig_web_copy_link
“ഞങ്ങളുടെ ഹൃദയത്തിന് ഇന്ന് 10 ദിവസം തികയുന്നു. ഓരോ നിമിഷവും പകർത്തി അത് ഞങ്ങളുടെ ഓർമയിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു. അച്ഛന്റേയും അമ്മയുടേയും ലോകമാണ് താനെന്ന് അവൾക്കറിയാം. അവൾക്കറിയാം ഞങ്ങൾ അവളെ നിരുപാധികമായി സ്നേഹിക്കുന്നുവെന്ന്… അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് കൂടുതൽ വെളിച്ചവും സ്നേഹവും കൊണ്ടുവന്നു… ഇന്ന് രാത്രി ഉറങ്ങുമ്പോൾ നമ്മുടെ മനസ്സിൽ ഒരു തോന്നൽ നിലനിൽക്കുന്നു … “ദൈവത്തിന് നന്ദി … ഈ മാലാഖയെ നൽകി അനുഗ്രഹിച്ചതിന് നന്ദി,” എന്ന കുറിപ്പോടെയാണ് പേളി മകളുടെ ചിത്രം പങ്കുവച്ചത്.
Post Your Comments