കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന ചിത്രമാണ് ‘വണ്‍’. തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ മേയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. താരങ്ങള്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മെയ്‍ക്കിംഗ് വീഡിയോയിലും നായകൻ മമ്മൂട്ടി തന്നെയാണ് നിറഞ്ഞുനില്‍ക്കുന്നത്.
സന്തോഷ് വിശ്വനാഥൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. സുരേഷ് കൃഷ്‍ണ, മുരളി ഗോപി, രഞ്‍ജിത്, ശങ്കര്‍ രാമകൃഷ്‍ണൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. രാഷ്‍ട്രീയത്തിലെ പ്രമുഖ കഥാപാത്രങ്ങളൊക്കെ ചിത്രത്തില്‍ പല അഭിനേതാക്കളായി എത്തി. ബോബി- സഞ്‍ജയ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
Post Your Comments