GeneralLatest NewsMollywoodNEWSSocial Media

ദിവ്യയോട് പ്രണയം തുറന്നുപറഞ്ഞിട്ട് 17 വർഷങ്ങൾ ; വിനീത് ശ്രീനിവാസൻ പറയുന്നു

എട്ട് വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്

പ്രണയം തുറന്നുപറഞ്ഞ് പറഞ്ഞതിന്റെ പതിനേഴാം വാര്‍ഷികം ആഘോഷിച്ച് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യ ശ്രീനിവാസനും. ഈ ദിവസത്തെ കുറിച്ചും, ഇപ്പോഴും ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ചും വിനീത് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.

”കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്, രാത്രി ഒരുപാട് വൈകിയ നേരത്ത് ഞാനും ദിവ്യയും ഞങ്ങളുടെ കിടപ്പു മുറിയില്‍, കട്ടിലിന്റെ ഓരത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു. മക്കളെ ഉറക്കിയതിന് ശേഷം, ഈ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള നിമിഷങ്ങള്‍ അതാണ്. ”പതിനേഴ് വര്‍ഷം ആകുന്നു.. ദൈവത്തിന് നന്ദി.. ഒന്നും മാറിയില്ല.. അല്ലേ” എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ കുറച്ച് സമയം ഒന്നും മിണ്ടാതെ ഇരുന്നു. എന്നിട്ട് പറഞ്ഞു,’ഒരുപാട് കാര്യങ്ങള്‍ മാറിപ്പോയി. നീയും ഞാനും മാറി. മാറാത്തത് നമ്മള്‍ക്ക് നമ്മളില്‍ പരസ്പരം ഉള്ള വികാരം മാത്രമാണ്”.. ഞാന്‍ ചിരിച്ചു. അവളും ചിരിച്ചു. മാര്‍ച്ച് 31, പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് ഞാന്‍ അവളോട് പ്രണയം തുറന്ന് പറഞ്ഞത്. അവള്‍ സമ്മതം പറഞ്ഞു. കണ്ണടച്ച് തുറക്കുമ്പോഴേക്കും 17 വര്‍ഷങ്ങള്‍ കഴിഞ്ഞു” – വിനീത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/CNDWuGFDmWe/?utm_source=ig_web_copy_link

എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2012, ഒക്ടോബര്‍ മാസത്തിലായിരുന്നു വിനീതിന്റെയും ദിവ്യയുടെയും വിവാഹം.ഇരുവർക്കും രണ്ടു മക്കളാണുള്ളത്.

 

shortlink

Related Articles

Post Your Comments


Back to top button