GeneralKollywoodLatest NewsNEWSSocial Media

സൂര്യയെ പ്രകോപിപ്പിക്കാനുള്ള ഏക വഴി ഇതായിരുന്നു ; കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ച് കാർത്തി

കാർത്തി സൂര്യയെക്കുറിച്ച് പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സഹോദരന്മാരായ സൂര്യയും കാർത്തിയും.സഹോദരങ്ങൾക്ക് പുറമെ ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. മലയാളികൾക്കും പ്രിയങ്കരനാണ് ഇരുവരും. സൂര്യയെപ്പറ്റിയുള്ള കുട്ടിക്കാല ഓർമ്മകളും മറ്റും കാർത്തി സമൂഹമാധ്യമങ്ങളിൽ ഇടയ്ക്ക് പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ കാർത്തി സൂര്യയെക്കുറിച്ച് പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

സൂര്യയെ പ്രകോപിപ്പിക്കാനുള്ള ഒരേയൊരു മാർഗം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാർത്തി. ‘സഹോദരൻ ധരിക്കുന്ന അതേ തരത്തിലുള്ള വസ്ത്രം ധരിച്ചാണ് താൻ സൂര്യയെ പ്രകോപിപ്പിക്കാറെന്നാണ് കാർത്തി പറയുന്നത്. ഇരുവരും ഒരുപോലെയുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രസകരമായ ഇക്കാര്യം കാർത്തി വെളിപ്പെടുത്തിയത്.

https://www.instagram.com/p/CNCsnVFnSK7/?utm_source=ig_web_copy_link

‘നേറുക്ക് നേർ’ എന്ന ആദ്യ സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സൂര്യ പിന്നീട് തന്റെ സാന്നിധ്യം തമിഴ് സിനിമ മേഖലയിൽ ഉറപ്പിച്ചത് ബാലാ സംവിധാനം ചെയ്ത ‘നന്ദ’ (2001) എന്ന സിനിമയിലൂടെ ആയിരുന്നു. 2005 ൽ ‘ഗജിനി’ എന്ന ചിത്രം തമിഴ് നാട്ടിൽ മുഴുവനും ഒരു വൻവിജയമായി. സില്ലുനു ഒരു കാതൽ, വാരണം ആയിരം, അയൻ, സിങ്കം, സിങ്കം2 തുടങ്ങിയവ സൂര്യയുടെ വൻ വിജയം നേടിയ ചിത്രങ്ങളാണ്. നടിയായ ജ്യോതികയാണ് സൂര്യയുടെ ജീവിതസഖി. ‘സൂരറൈ പോട്ര്’ ആണ് സൂര്യയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.

2007-ൽ മികച്ച വിജയം നേടിയ പരുത്തിവീരൻ എന്ന സിനമയിലുടെയാണ് കാർത്തി സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിനു ഫിലിംഫെയർ തുടങ്ങിയ പല അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഇതിനു ശേഷം കൊമേഴ്സ്യൽ ചിത്രങ്ങളായ ആയിരത്തിൽ ഒരുവൻ, പൈയ്യ, നാൻ മഹാൻ അല്ല, സിരുതെയ്‌ എന്നി ചിത്രങ്ങളിലുടേയാണ് തമിഴ് സിനിമയിൽ കാർത്തി സ്ഥാനം ഉറപ്പിച്ചത്. സുൽത്താൻ ആണ് കാർത്തിയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. പ്രമുഖ തമിഴ് നടനായ ശിവകുമാറിന്റെ മക്കളാണ് സൂര്യയും കാർത്തിയും.

shortlink

Related Articles

Post Your Comments


Back to top button