തനി നാട്ടിന്‍പുറത്തുകാരനായി ജീവിച്ച താന്‍ എങ്ങനെ മദ്രാസ് ജീവിത ശൈലിയിലേക്ക് മാറി എന്നതിന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഉത്തരം നല്‍കുകയാണ് നടന്‍ ജയറാം. തമിഴ് സിനിമയില്‍ അവസരങ്ങള്‍ വരാന്‍ തുടങ്ങിയതോടെ അവിടെ തന്നെ സെറ്റില്‍ ആകാന്‍ തീരുമാനിച്ചെന്നും പിന്നീട് അവിടെ നിന്ന് പോരാന്‍ കഴിയാത്ത വിധം മദ്രാസ് ജീവിതവുമായി പൊരുത്തപ്പെട്ടെന്നും താരം പറയുന്നു.
ജയറാമിന്റെ വാക്കുകള്‍
“മദ്രാസ് ജീവിതത്തില്‍ ഞാന്‍ പെട്ടുപോയതാണ്. ഞാന്‍ കല്യാണം കഴിച്ച സമയത്താണ് തമിഴ് സിനിമയിലേക്ക് ആദ്യമായി ഒരു അവസരം വരുന്നത്. അപ്പോള്‍ അവിടെ പോയി താമസിച്ചു. തമിഴ് സിനിമയുടെ ഷൂട്ടിംഗ് മലയാളം പോലെയല്ലല്ലോ. നാലും, അഞ്ചും ആറും മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ചിത്രീകരണമാണ്. അപ്പോള്‍ ഞാന്‍ ഹോട്ടലില്‍ ആണ് താമസിക്കുന്നത്. ഞാന്‍ രാവിലെ ലൊക്കേഷനില്‍ പോയി വൈകിട്ട് തിരിച്ചു വരുന്നത് വരെ ഹോട്ടല്‍ റൂമില്‍ ഒറ്റയ്ക്ക് അശ്വതി ഇരിക്കുമ്പോള്‍ അതൊരു വല്ലാത്ത സങ്കടമായി. അങ്ങനെ അവിടെ വാടകയ്ക്ക് ഒരു ഫ്ലാറ്റ് വാങ്ങിച്ചു. പിന്നീട് അവിടെ താമസിച്ചു കൊണ്ട് ജീവിതംമുന്നോട്ടു പോയി. അശ്വതി ഗര്‍ഭിണിയായാതോടെ പിന്നെ വരാന്‍ കഴിയാത്ത അവസ്ഥയായി. ആ സമയത്ത് നിരവധി തമിഴ് സിനിമകളുടെ ഓഫര്‍ വന്നതോടെ പിന്നീട് മദ്രാസ് ജീവിതം വിട്ടു കേരളത്തില്‍ വന്നു സെറ്റില്‍ ചെയ്യാനും സാധിച്ചില്ല”.
Post Your Comments