CinemaGeneralLatest NewsMollywoodNEWS

കമന്റ് ചെയ്ത ആളെ കണ്ടു ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി: സാനിയ ഈയ്യപ്പന്‍

ആത്മവിശ്വാസം ഉള്ള ഒരാളെ ഇത്തരം കമന്‍റുകള്‍ ബാധിക്കില്ല എന്ന് കമന്‍റുകള്‍ ഇടുന്നവര്‍ക്ക് അറിയില്ലെന്ന് തോന്നുന്നു

തന്‍റെ വസ്ത്രധരാണത്തില്‍ കുടുംബത്തുള്ള ആളുകള്‍ക്ക് ഇല്ലാത്ത പ്രശ്നം മറ്റുള്ളവര്‍ക്ക് എന്തിനാണെന്ന ചോദ്യവുമായി രംഗത്തെത്തിയിരികുകയാണ് നടി സാനിയ ഈയ്യപ്പന്‍. താന്‍ ഷോട്സ് ധരിച്ചതിന് തനിക്കെതിരെ കമന്റ് എഴുതിയ ആളെക്കുറിച്ച് മനസിലായപ്പോള്‍ ശരിക്കും ഷോക്ക്ഡ് ആയിപ്പോയെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറയുന്നു. സ്റ്റൈലിഷ് വസ്ത്രങ്ങളണിയാനാണ് തനിക്ക് ഏറെ ഇഷ്ടമെന്നും  സാനിയ  ഈയ്യപ്പന്‍ വ്യക്തമാക്കുന്നു

സാനിയ ഈയ്യപ്പന്റെ വാക്കുകള്‍

“സ്റ്റൈലിഷ് വസ്ത്രങ്ങളണിയാന്‍ എനിക്ക് ഇഷ്ടമാണ്. സ്വയം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് എനിക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ വാങ്ങി ധരിക്കുന്നതില്‍ എന്‍റെ കുടുംബത്തിനു പ്രശ്നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത് എന്തിനാണെന്ന് അറിയില്ല. ആത്മവിശ്വാസം ഉള്ള ഒരാളെ ഇത്തരം കമന്‍റുകള്‍ ബാധിക്കില്ല എന്ന് കമന്‍റുകള്‍ ഇടുന്നവര്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. ഷോട്സ് ഇട്ടതിനു എന്നെ മുംബൈ ബസില്‍ കയറ്റി വിടണം എന്ന് പറഞ്ഞ കമന്റ് അല്‍പം കടന്നു പോയതിനാല്‍ മാത്രമാണ് കേസ് കൊടുക്കേണ്ടി വന്നത്. കമന്റ് ചെയ്ത ആളെ കണ്ടു ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അത്”. സാനിയ ഈയപ്പന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button