‘ജോജി’ക്ക് ശേഷം താന്‍ ചെയ്യാനിരിക്കുന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ ദിലീഷ് പോത്തന്‍. ഇതുവരെയുള്ള തന്റെ പതിവ് ശൈലിയില്‍ നിന്നും മാറി ഒരു പക്കാ കൊമേഴ്സ്യല്‍ സിനിമ ചെയ്യാനുള്ള ശ്രമത്തിലാണ് താനെന്നും അതൊരു തിയേറ്റര്‍ സിനിമ തന്നെയായിരിക്കണമെന്നു തനിക്ക് നിര്‍ബന്ധമുണ്ടെന്നും ദിലീഷ് പോത്തന്‍ പറയുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒടിടി റിലീസായി എത്തുമ്പോള്‍ പോത്തേട്ടന്‍ ബ്രില്ല്യന്‍സിനായി കാത്തിരിക്കുന്ന പ്രേക്ഷകരും ആവേശത്തിലാണ്. ഷേക്സ്പിയറിന്റെ മാക്ബത്തില്‍ നിന്ന് കടം കൊണ്ട ‘ജോജി’ കോവിഡ് കാലത്ത് റിസ്ക് എടുത്തു ചിത്രീകരിച്ച സിനിമയാണ്.
ദിലീഷ് പോത്തന്റെ വാക്കുകള്‍
‘ജോജി’ക്ക് ശേഷം താന്‍ ചെയ്യുന്ന സിനിമയെക്കുറിച്ച് ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ദിലീഷ് പോത്തന്‍ പങ്കുവച്ചതിങ്ങനെ
“ഒരു പക്കാ കൊമേഴ്സ്യല്‍ സിനിമ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. ഇനി ചെയ്യുന്നത് ഏതു തരം സിനിമയാണ് എന്നതിനെക്കുറിച്ചൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലല്ലോ. അത് യാദൃശ്ചികമായി തന്നെ സംഭവിക്കണം. എങ്കിലും അടുത്ത സിനിമ ഒരു തിയേറ്റര്‍ സിനിമ തന്നെയായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തിയേറ്ററിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. അടുത്ത സിനിമ ഒരു കൊമേഴ്സ്യല്‍ ആയി ചെയ്യണമെന്നു എന്റെ വലിയൊരു ആഗ്രഹമാണ്. എന്റെ പതിവ് ശൈലിയില്‍ നിന്ന് മാറി ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. അതിനുള്ള ശ്രമത്തില്‍ തന്നെയാണ് ഞാന്‍”. ദിലീഷ് പോത്തന്‍ പറയുന്നു.
Post Your Comments