പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ചാർമി. മലയാളത്തിൽ അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും ചാർമി അഭിനയിച്ച മൂന്നു ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് താരം.
പതിമൂന്നാം വയസിൽ ‘നീ തൊടു കവലി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചാർമി അഭിനയരംഗത്തെക്ക് എത്തുന്നത്. “അതേ, എന്റെ ആദ്യ ചിത്രമായ നീ തൊടു കവലിയിൽ അഭിനയിക്കുമ്പോൾ എനിക്ക് പതിമൂന്ന് വയസാണ്. ചിത്രത്തിൽ നവവധുവിന്റെ വേഷമായിരുന്നു എനിക്ക്. അന്ന് തൊട്ട് ഞാൻ എന്റെ സ്വന്തം കാലിലാണ് നിൽക്കുന്നത്.”-ചാർമി പറയുന്നു.
ഭീമനേനി ശ്രീനിവാസ റാവു സംവിധാനം ചെയ്ത ചിത്രത്തിൽ അർജൻ ബജ്വയായിരുന്നു നായകൻ. അതേ വർഷം തന്നെ ടി. രാജേന്ദറിന്റെ സംവിധാനത്തിൽ ചിമ്പുവിനെ നായകനാക്കി ഒരുക്കിയ കാതൽ അഴിവതില്ലെെ എന്ന ചിത്രത്തിലൂടെ തമിഴിലും വിനയൻ ഒരുക്കിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മലയാളത്തിലും ചാർമി അരങ്ങേറ്റം കുറിച്ചു. കാട്ടുചെമ്പകം, ആഗതൻ, താപ്പാന എന്നീ മലയാള ചിത്രങ്ങളിലാണ് താരം നായികയായെത്തിയത്.
എന്നാൽ 2019 ൽ അഭിനയം നിർത്തിയ ചാർമി ഇപ്പോൾ സിനിമാ നിർമാണത്തിലാണ് ശ്രദ്ധ കെദ്രീകരിച്ചിരിക്കുന്നത്.
Post Your Comments