![](/movie/wp-content/uploads/2021/03/anusree-2.jpg)
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഒരു രസകരമായ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
രാജസേനൻ സംവിധാനം ചെയ്ത മധുചന്ദ്ര ലേഖ എന്ന ചിത്രത്തിൽ ജയറാമും ഉർവശിയും ചേർന്ന് അഭിനയിച്ച ഒരു കോമഡി രംഗമാണ് അനുശ്രീ ലിപ് സിങ്ക് ആയി അഭിനയിച്ച് കാണിച്ചിരിക്കുന്നത്. ‘എനിക്ക് വഴുക്കണം എന്ന് തോന്നി വഴുക്കി എനിക്ക് ഒന്ന് വഴുക്കണ്ടേ… മനുഷ്യനെപ്പോഴും വടിപോലെ നടക്കാൻ പറ്റുമോ ? എന്ന് പറയുന്ന വളരെ രസകരമായ വീഡിയോയാണ് ഇത്.
https://www.instagram.com/p/CNAPZKVpnkD/?utm_source=ig_web_copy_link
നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. കുരുമുളക് പറിക്കാന്‍ മരത്തില്‍ കയറിയ അനുശ്രീയുടെ ചിത്രങ്ങളും രസകരമായ കുറിപ്പും വൈറലായിരുന്നു.ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റുകളില്‍ നായികയായി എത്തി. മൈ സാന്റയാണ് അവസാനം തീയേറ്ററിലെത്തിയ ചിത്രം.
Post Your Comments