രണ്ട് മാസത്തെ പ്രസവാനന്തര ശുശ്രൂഷകള്‍ക്ക് ശേഷം ബോളിവുഡ് നടി അനുഷ്ക ശര്‍മ ഷൂട്ടിങ് ലൊക്കേഷനില്‍ തിരിച്ചെത്തി. ഷൂട്ടിങ് സെറ്റില്‍ അനുഷ്ക എത്തിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മാസ്ക് ധരിച്ച് കാരവാനില്‍ നിന്ന് ഇറങ്ങുന്ന അനുഷ്കയുടെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ജനുവരി 11 നാണ് അനുഷ്ക ശര്‍മയ്ക്കും വീരാട് കോലിയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. വാമിക എന്നാണ് മകള്‍ക്ക് പേര് നല്‍കിയത്. അമ്മയായി എന്ന് കരുതി പ്രൊഫഷന് വിട്ട് കളിക്കാന്‍ അനുഷ്ക തയ്യാറല്ലത്രെ. അതേ സമയം തന്റെ മകളുടെ കാര്യത്തിലും ഒരു വിട്ട് വീഴ്ചയ്ക്കും നടി തയ്യാറല്ല. രണ്ടും കൃത്യമായി മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. ഷൂട്ടിങ് സെറ്റില്‍ പറഞ്ഞതിലും നേരത്തെ എത്തുകയും ജോലിയില്‍ പഴയത് പോലെ തന്നെ കൃത്യത പാലിയ്ക്കുകയും ചെയ്യുന്നു എന്നാണ് ലൊക്കേഷനില്‍ നിന്നുമുള്ള വിവരം.
അതേ സമയം അനുഷ്കയുടെ പുതിയ സിനിമകളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ഷാരൂഖ് ഖാന് ഒപ്പം അഭിനയിച്ച സീറോ ആണ് അനുഷ്കയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.
Post Your Comments