മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായ സ്ഫടികം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 26 വർഷം തികയുകയാണ്. 1995-ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഭദ്രനാണ്.
ഇപ്പോഴിതാ സിനിമയുടെ വാർഷികത്തിൽ സ്നേഹം അറിയിച്ചുകൊണ്ട് മോഹൻലാൽ അയച്ച സന്ദേശം പങ്കുവെച്ചിരിക്കുകയാണ് ഭദ്രൻ.
“ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ ‘ മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്’ എന്ന് എന്നെ ഓർമപ്പെടുത്തിയപ്പോൾ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങൾ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്ക്രീനിലേക്ക് എത്തിക്കാൻ ഒരുക്കി കൊണ്ടിരിക്കുകയാണ് ജ്യോമെട്രിക്സ് ഫിലിം ഹൗസ്. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന ഡിജിറ്റൽ 4കെ ടീസർ തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാൻ എത്തുന്നതായിരിക്കും,” മോഹൻലാലിന്റെ സന്ദേശം പങ്കുവച്ച് ഭദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
Post Your Comments