അനുവാദം കൂടാതെ തന്റെ മാറിടങ്ങളുടെ വലുപ്പം കൂട്ടി എന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഹോളിവുഡ് നടി ഷാരൺ സ്റ്റോൺ. 2011 ൽ നടന്ന ശസ്ത്രക്രിയയെ കുറിച്ചാണ് താരത്തിന്റെ തുറന്നു പറച്ചിൽ. മാർച്ച് 30 നു റിലീസ് കാത്തിരിക്കുന്ന പുസ്തകം ‘ദി ബ്യൂട്ടി ഓഫ് ലിവിംഗ് ട്വൈസ്’ എന്ന തന്റെ ഓർമ്മക്കുറിപ്പിലാണ് ഷാരൺ ഇതേക്കുറിച്ച് തുറന്നെഴുതിയിരിക്കുന്നത്.
മാറിടത്തെക്കാൾ വലുപ്പത്തിൽ മുഴകൾ വളരാൻ ആരംഭിച്ചപ്പോഴാണ് താൻ ശസ്ത്രക്രിയ നടത്തിയത് എന്ന് ഷാരൺ പറയുന്നു. ഓപ്പറേഷൻ ടേബിളിൽ നിന്നും ബോധം വന്ന സമയം തനിക്ക് ഡോക്ടർമാർ വളരെ വലിയ ബ്രെസ്റ്റ് ഇമ്പ്ലാന്റുകൾ നൽകിയിരിക്കുന്നു എന്ന കാര്യം തിരിച്ചറിഞ്ഞതെന്നും താരം പറയുന്നു.
‘എന്റെ അനുവാദമോ ഇഷ്ടമോ ഒന്നും പരിഗണിക്കാതെയാണ് ഡോക്ടര്‍ എന്റെ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. അനുവാദമില്ലാതെ നിങ്ങള്‍ എന്തിനിത് ചെയ്തു എന്ന് ഡോക്ടറോട് ചോദിച്ചപ്പോള്‍, വലിയ മാറിടങ്ങളാണ് നിങ്ങള്‍ക്ക് നന്നായി യോജിക്കുന്നത് എന്നായിരുന്നു മറുപടി’- ഷാരോണ്‍ വ്യക്തമാക്കി. താരത്തിന്റെ ഓര്‍മക്കുറിപ്പുകളുമായി വാനിറ്റി ഫെയര്‍ പുറത്തിറക്കിയ ബ്യൂട്ടി ഓഫ് ലിവിങ് ടൈ്വസിലാണ് നടിയുടെ ഈ വെളിപ്പെടുത്തലും.
Post Your Comments