
ഭർത്താവിനൊപ്പം ഹോളി ആഘോഷിച്ച് നടി കാജൾ അഗർവാൾ. മുംബൈയിലെ വീട്ടിലാണ് കാജളും ഭർത്താവും ഹോളി ആഘോഷിച്ചത്. 2020 ഒക്ടോബർ 30 നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷമുളള ആദ്യ ഹോളിയാണ് ഇരുവരുടെയും.
https://www.instagram.com/p/CM_h1C_HlJO/?utm_source=ig_web_copy_link
അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര, കരീന കപൂർ അടക്കം നിരവധി ബോളിവുഡ് താരങ്ങളും ഹോളി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. മകൻ തൈമൂർ അലി ഖാന്റെ ചിത്രമാണ് കരീന പങ്കുവച്ചത്. മകൾ നിതാരയ്ക്കൊപ്പമുളള ഹോളി ആഘോഷത്തിന്റെ ചിത്രമായിരുന്നു അക്ഷയ് കുമാർ ഷെയർ ചെയ്തത്.
ഹൈദരാബാദിലെ വീട്ടിൽ കുടുംബത്തിനൊപ്പം ഹോളി ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് അല്ലു അർജുൻ ഷെയർ ചെയ്തത്. പ്രിയങ്ക ചോപ്ര, സഞ്ജയ് ദത്ത്, ജെനിലീയ, ശിൽപ ഷെട്ടി തുടങ്ങിയ നിരവധി താരങ്ങളും ഹോളി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
Post Your Comments