
നടി ഫാത്തിമ സന ഷെയ്ഖ് കോവിഡ് സ്ഥിരീകരിച്ചു. ഫാത്തിമ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് താന്‍ ക്വാറന്റീനിലാണെന്നും താരം വ്യക്തമാക്കി. ആവശ്യമായ എല്ലാ ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടരുകയാണെന്നും ഫാത്തിമ സന കുറിച്ചു.
‘ഞാൻ കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചു, നിലവിൽ എല്ലാ മുൻകരുതലുകളും പ്രോട്ടോക്കോളുകളും പാലിക്കുന്നു, ക്വറന്റീനിലാണ്.’ ആരാധകർക്കും, എല്ലാ അഭ്യുദയകാംക്ഷികൾക്കും ദംഗൽ താരം നന്ദി പറഞ്ഞു. ‘നിങ്ങളുടെ കരുതലിനും ആശങ്കകൾക്കും നന്ദി. ദയവായി സുരക്ഷിതമായി തുടരുക,’ ഫാത്തിമ കുറിച്ചു
Post Your Comments