സമൂഹമാധ്യമങ്ങളിൽ നിരന്തരം സൈബർ ആക്രമണത്തിനിരയാകുന്ന താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. തന്റെ രാഷ്ട്രീയ നിലപടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്ന താരത്തെ പാപ്പരാസികൾ വിടാതെ പിന്തുടരുകയാണ്. മകളും നടിയുമായ അഹാന കൃഷ്ണയെയും ഇത്തരത്തിൽ ആക്രമിക്കാറുണ്ട്. ഇപ്പോഴിതാ തനിക്കും കുടുംബത്തിനും നേരെ പ്രചരിക്കുന്ന വ്യാജ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് അഹാന.
‘കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന’ എന്ന തലക്കെട്ടോടുകൂടി ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയാണിത്. അതായത് ബീഫ് വീട്ടിൽ കേറ്റില്ല എന്ന് പറയുന്ന അച്ഛന്റെ മകൾ ബീഫ് കഴിക്കും എന്നായിരുന്നു വാദം. ഇതിനെതിരേയാണ് ഇപ്പോൾ അഹാന രംഗത്തെത്തിയിരിക്കുന്നത്.
‘മീമും വാർത്തയും ഒക്കെ നല്ലതാ, പക്ഷെ ഒരൽപം മര്യാദ? പ്ളീസ് ഡാ’ എന്ന് അഹാന. പിന്നെ തന്റെ അച്ഛൻ നൽകിയ മാധ്യമ അഭിമുഖങ്ങളിൽ പറഞ്ഞ വീഡിയോ ശകലങ്ങളും, അത് വളച്ചൊടിച്ചു കൊണ്ട് വന്ന വാർത്തകളും അഹാന പോസ്റ്റ് ചെയ്യുന്നു. യഥാർത്ഥത്തിൽ കൃഷ്ണകുമാർ പറഞ്ഞ കാര്യം മറ്റൊന്നാണ്.
‘വീട്ടിൽ പശുവളർത്തൽ ഉണ്ടായിരുന്നു. ഏറിയാൽ അഞ്ചു വയസ്സുവരെ മാത്രമേ ഒരാൾ അമ്മയുടെ പാൽ കുടിക്കൂ. ശേഷം പശുവിൻ പാൽ കുടിക്കുന്നു. അതാണ് ഗോമാതാവ് എന്ന സങ്കൽപ്പത്തിന് പിന്നിൽ എന്ന് ഒരു ചാനൽ അഭിമുഖത്തിൽ കൃഷ്ണകുമാർ പറയുന്നു.ചില ആരോഗ്യപ്രശ്നങ്ങൾ കാരണം പന്നിയിറച്ചി കഴിക്കാൻ സാധിക്കില്ല. അല്ലെങ്കിൽ കഴിക്കാത്തതായി ഒന്നുമില്ല എന്നും കൃഷ്ണകുമാർ പറഞ്ഞ വീഡിയോ ശകലം അഹാന പോസ്റ്റ് ചെയ്തു.അച്ഛനും താനും അഭിപ്രായ സ്വാതന്ത്ര്യമുള്ള രണ്ടു വ്യക്തികളാണ്. കുറേക്കാലമായി ഞാൻ പറയുന്നത് എന്റെ കുടുംബത്തിന്റേതായി വ്യാഖ്യാനിക്കപ്പെടുകയാണ്. ശേഷം അവരെയും എന്നെയും ട്രോൾ ചെയ്യും. അച്ഛൻ എന്തെങ്കിലും പറഞ്ഞാൽ അതെന്റേതായും വ്യാഖ്യാനിക്കപ്പെടുന്നു, അഹാന പറയുന്നു. രാഷ്ട്രീയം മാറ്റി വച്ച്, ചെയ്യുന്ന കാര്യം ഒരു മനുഷ്യജീവിയെന്ന നിലയിൽ നിങ്ങൾ സ്വയം ആത്മപരിശോധന നടത്തൂ എന്നും’ അഹാന പറയുന്നു.
അഹാന പറഞ്ഞെന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് ഇങ്ങനെയാണ് ‘ബീഫ് പോസ്റ്റ്’. 2020 ഡിസംബർ മാസം മൂന്നിന് അഹാന പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റിനെയാണ് വളച്ചൊടിക്കുന്നത്. നല്ല ഭക്ഷണം കാണുമ്പോൾ അമ്മ മകളെപ്പറ്റിയും, നല്ല ഭക്ഷണം കണ്ടാൽ താൻ അമ്മയെപ്പറ്റിയും ചിന്തിക്കുമെന്നു അഹാന പറഞ്ഞിരുന്നു. മീൻ പൊള്ളിച്ചത്, ബീഫ് കറി, ഞണ്ടു റോസ്റ്റ്, മീൻ കറി ഒക്കെയാണ് സെറ്റിൽ അഹാനയ്ക്ക് വേണ്ടി വിളമ്പിയ വിഭവങ്ങൾ. എന്തിനാ തന്നെയിങ്ങനെ ‘നിറയെ ഭക്ഷണം തന്നു വഷളാക്കുന്നത്’ എന്നും അഹാന പ്രൊഡക്ഷൻ ടീമിനോട് ക്യാപ്ഷനിൽ ചോദിച്ചിരുന്നു. ഇത്തരത്തിലുള്ള വാർത്തകളെ വളച്ചൊടിച്ചാണ് വാർത്തകൾ പ്രചരിക്കുന്നത്.
Post Your Comments