നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. പ്രഖ്യാപനം മുതലേ ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിൽ മോഹൻലാലിൻറെ മകൾ വിസ്മയ മോഹൻലാലിന്റെ അഭിപ്രായം അനുസരിച്ച് ചില മാറ്റങ്ങൾ വരുത്തിയതിനെക്കുറിച്ച് തിരക്കഥാകൃത്ത് ജിജോ പുന്നൂസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
“ബാറോസ് ഒരു പ്രോജക്ട് ആയി കഴിഞ്ഞതിനു ശേഷമാണ് ഇതിൽ യുവാക്കളുടെ സാന്നിധ്യവും അനിവാര്യം ആണെന്ന് തോന്നിയത്. ഉടൻ ലാൽ സുചിയെ (സുചിത്ര മോഹൻലാൽ ) വിളിച്ച് പിള്ളേരെ ഇങ്ങോട്ട് അയക്കാൻ പറഞ്ഞു. വിസ്മയയും പ്രണവും വന്നിരുന്നു ഡിസ്കഷൻ ടൈമിൽ. വിസ്മയ കഥ കേട്ടിട്ട് ഒരു റിക്വസ്റ്റ് ആണ് മുന്നിൽ വച്ചത്. “ജിജോ അങ്കിൾ.. ഇതിൽ ആഫ്രിക്കൻസിനെ നെഗറ്റീവ് കൊടുത്ത് ചിത്രീകരിക്കേണ്ട. അല്ലെങ്കിൽ തന്നെ അവർ പുറത്ത് ഒരുപാട് ചൂഷണങ്ങൾ നേരിടുന്നുണ്ട്. നമുക്ക് അതൊന്ന് മാറ്റാം,” എന്നു പറഞ്ഞു. അങ്ങനെയാണ് അവിടെ കഥയിൽ ഒരു മാറ്റം ഉണ്ടായത്. ”
യുവതലമുറയുടെ ചിന്തകളിലും മാറ്റമുണ്ടാവുന്നത് വളരെ സന്തോഷകരമായ കാര്യമാണ് എന്നാണ് സോഷ്യൽ മീഡിയ ഇതിനോട് പ്രതികരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ, പ്രണയദിനത്തിൽ വിസ്മയയുടെ കവിതാ സമാഹാരമായ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ പുറത്തിറങ്ങിയിരുന്നു. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്ത്തുളളതാണ് പുസ്തകം. ഇത്രയും ചെറു പ്രായത്തിൽ ഒരു പുസ്തകം ഇറക്കിയതിൽ വിസ്മയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
Post Your Comments