ഒരു നായികയെ സംബന്ധിച്ച് ആദ്യത്തെ കുറച്ചു വര്‍ഷങ്ങള്‍ നിലനില്‍ക്കുക സിനിമയില്‍ എളുപ്പമാണെന്നും പക്ഷേ നായിക എന്ന നിലയില്‍ ഒരു നീണ്ട കരിയര്‍ ഉണ്ടാകുക എന്നത് നമ്മള്‍ തെരഞ്ഞെടുക്കുന്ന സിനിമകള്‍ പോലെയിരിക്കുമെന്നും അഭിപ്രായപ്പെടുകയാണ് നടി നമിത പ്രമോദ്. ജീവിതത്തിലെ പരാജയങ്ങളെ നേരിടാന്‍ പഠിച്ചുവെന്നും എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ശീലം അവസാനിപ്പിച്ചെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ നമിത പ്രമോദ് പറയുന്നു.
നമിതയുടെ വാക്കുകള്‍
“ജീവിതത്തില്‍ പരാജയങ്ങളുണ്ടാകും. പുറമേ കാണുന്ന തിളക്കം മാത്രമല്ല, അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഇതെല്ലം ഫേസ് ചെയ്യാന്‍ പഠിച്ചു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്റെ അമ്മയോ അച്ഛനോ കൂടെയുണ്ടാകും. അവരാണെന്‍റെ സംരക്ഷണ കവചം. ഒരു നായികയെ സംബന്ധിച്ച് കരിയറിലെ ആദ്യ കുറച്ചു വര്‍ഷം എളുപ്പമാണ്. നമ്മളെ തേടി വരുന്ന സിനിമകള്‍ ചെയ്‌താല്‍ മതി. പിന്നീട് നിലനില്‍ക്കണമെങ്കില്‍ കുറച്ചൂടി ശ്രദ്ധയോടെ സിനിമകള്‍ തെരഞ്ഞെടുക്കേണ്ടി വരും. ‘അല്‍ മല്ലു’ എന്ന സിനിമ ചെയ്യുമ്പോള്‍ അതിന്‍റെ ടെന്‍ഷനുണ്ടായിരുന്നു. സ്ത്രീകള്‍ പ്രധാന റോളിലെത്തുമ്പോള്‍ മാര്‍ക്കറ്റിംഗ് പോലെയുള്ള കാര്യങ്ങള്‍ പ്രയാസമാണ്. നല്ല സിനിമയാണെങ്കില്‍ അത്തരം വിഷമതകള്‍ മറികടക്കാന്‍ കഴിയുമെന്നതിനു നിരവധി ഉദാഹരണങ്ങള്‍ മലയാളത്തില്‍ തന്നെയുണ്ടല്ലോ”. നമിത പ്രമോദ് പറയുന്നു.
Post Your Comments