
പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയ ഘോഷാൽ. ആദ്യ കണ്മണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് ശ്രേയാ ഘോഷാലും ഭർത്താവ് ശൈലാദിത്യ മുഖപാധ്യായയും. ഇപ്പോൾ ഗർഭകാല വിശേഷങ്ങൾ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രേയ. നിറവയറുമായി നിൽക്കുന്ന ചിത്രങ്ങളാണ് ശ്രേയാ ഘോഷാൽ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് അനുഭവിക്കുന്നതെന്ന് ശ്രേയ കുറിച്ചു. ദൈവത്തിന്റെ ദിവ്യ അത്ഭുതമെന്നും ശ്രേയാ വിശേഷിപ്പിക്കുന്നു. ഭർത്താവ് തന്നെയാണ് ചിത്രങ്ങൾ പകർത്തിയത്. ബംഗാളിൽ നിന്നെത്തി ശബ്ദമാധുര്യത്തിലൂടെ മലയാളികളുടെ അടക്കം പ്രിയ ഗായികയായി മാറിയ പാട്ടുകാരിയാണ് ശ്രേയ ഘോഷാൽ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സന്തോഷ വാർത്ത ശ്രേയ ആരാധകർക്കായി പങ്കുവെച്ചത്.
https://www.instagram.com/p/CM8hadvBA4h/?utm_source=ig_web_copy_link
2015 ലാണ് ശ്രേയ ഘോഷാലും ശൈലാദിത്യയും വിവാഹിതരായത്. ബാല്യകാല സുഹൃത്തിനെ തന്നെയാണ് ശ്രേയ ജീവിത പങ്കാളിയാക്കിയത്. ശൈലാദിത്യ മുഖോപാധ്യായ എന്നാണ് മുഴുവൻ പേര്. ബോളിവുഡിന് പുറമേ, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ ശ്രേയ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
Post Your Comments