മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ക്യാമറയ്ക്ക് പുറകിൽ നിന്ന് നിർദേശം കൊടുക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവനാണ് തന്റെ ഫേസ്ബുക്കിലൂടെ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
‘ത്രീഡി ബറോസ്’ എന്ന കുറിപ്പോടെയാണ് സന്തോഷ് ശിവൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന് തൊട്ടടുത്തായി തന്നെ സന്തോഷ് ശിവനെയും കാണാം.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബാരോസ് ഒരുക്കുന്നത്. പോയവര്‍ഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു.
https://www.facebook.com/santoshsivanofficialpage/posts/296797218477193
സിനിമയിലെ പ്രധാന കഥാപാത്രം ‘ഭൂത’ത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. നടൻ പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള് റോഡ്സ് ലീഡ്സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
Post Your Comments