ടൊവിനോ ചിത്രം ‘കള’ മികച്ച അഭിപ്രായങ്ങളോടെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ടൊവിനോ തോമസും സുമേഷും മൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രോഹിത് വി.എസ് ആണ്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത വേറിട്ട മുഖത്തിലുള്ള ടൊവിനോയിലെ അഭിനേതാവിനെയാണ് രോഹിത് പ്രേക്ഷകർക്കായി അവതരിപ്പിച്ചത്.
ഇപ്പോഴിതാ ടൊവിനോ സിനിമ ചെയ്യാൻ തയ്യാറായതിനെക്കുറിച്ച് പറയുകയാണ് രോഹിത് വി.എസ്. ചിത്രം പൂർണ്ണമായും ടൊവിനോയുടേതാണെന്നാണ് രോഹിത് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചിത്രത്തിലേക്ക് ടൊവിനോ എത്തിയ ശേഷം സിനിമ ഓണായ വിശേഷമൊക്കെ പങ്കുവെച്ചിരിക്കുന്നത്.
രോഹിത്തിന്റെ വാക്കുകൾ
കള’യോട് ടൊവിനോ യെസ് മൂളിയപ്പോൾ തന്നെ എൻ്റെയുള്ളിൻ്റെയുള്ളിൽ വലിയ ആവേശമായിരുന്നു. ഈ വിഷയമായിരുന്നതിനാൽ തന്നെ പലരും എപ്പോഴും തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു. ഒരു നായകനും ഈ സിനിമ ചെയ്യില്ലെന്ന് എല്ലാവരും പറഞ്ഞു. ക്ലൈമാക്‌സ് മാറ്റാന്‍ പറഞ്ഞു. ക്ലൈമാക്‌സ് മാറ്റിയാല്‍ പിന്നെന്ത് കാര്യമെന്നായിരുന്നു അപ്പോഴെൻ്റെ ചിന്ത. അപ്പോഴാണ് ടൊവിനോ എത്തുന്നത്”ഹീറോ-വില്ലന്‍ മാറി മാറി വരുന്ന നരേറ്റീവിലാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് പല തവണ പറഞ്ഞു. ജനങ്ങള്‍ നിങ്ങളെ വെറുക്കുമെന്നും അതിലാണ് എന്റെ കിക്കെന്നും പറഞ്ഞു. എന്നാല്‍ അദ്ദേഹം പറഞ്ഞത് ഇത്രമാത്രം, ‘പൊളിക്കെടാ’. കള ടൊവിനോയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. നിങ്ങളെന്താണോ അതിനെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു മിസ്റ്റര്‍ വില്ലന്‍,’ രോഹിത് കുറിച്ചു.
തൊട്ടു പിന്നാലെ ഇതിനു മറുപടിയുമായി ടൊവിനോയും രംഗത്തെത്തിയിട്ടുണ്ട്. വളരെ മികച്ച രീതിയിൽ ഒരുക്കിയിട്ടുള്ള ഒരു സിനിമയിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാകുക, വളരെ സെൻസിബിളായ ആ സെൻസുപയോഗിച്ച് കളിക്കാനറിയാവുന്ന ഒരു സംവിധായകൻ”ചുറ്റും വളരെ കോമൺ ഫാക്ടറായ സിനിമയോട് അടങ്ങാത്ത ആഗ്രഹമുള്ള, വളരെ മികച്ചൊരു കാസ്റ്റ് ആൻ്റ് ക്രൂ, അവിടെയായിരുന്നു എൻ്റെ കിക്ക്, ഇതിൽ കൂടുതലെന്താണ് വേണ്ടത് എന്നാണ് രോഹിത്തിൻ്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ടൊവിനോ കുറിച്ചിരിക്കുന്നത്.
സംവിധായകനൊപ്പം യദു പുഷ്പാകരനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം. ചമന്‍ ചാക്കോയാണ് എഡിറ്റിംഗ്. ശബ്ദ സംവിധാനം നിർവ്വഹിച്ചിരുന്നത് ഡോണ്‍ വിന്‍സെന്റാണ്. ബാസിദ് അല്‍ ഗസാലി, സജൊ എന്നിവരാണ് ചിത്രത്തിൻ്റെ അസോസിയേറ്റ് ഡയറക്ടേഴ്സ്. പവി ശങ്കറായിരുന്നു പബ്ലിസിറ്റി. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതിൽ പങ്കാളിയായിരിക്കുന്നത്. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തിൽ കഥാപാത്രമായുണ്ട്.
Post Your Comments