CinemaGeneralKollywoodLatest NewsNEWS

അദ്ദേഹത്തിന്റെ രണ്ടുവർഷത്തെ കഷ്ടപാടാണ് ‘സുല്‍ത്താൻ’ ; തിരക്കഥാകൃത്തിനെക്കുറിച്ച് കാർത്തി

സുല്‍ത്താന്റെ പ്രമേയം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് കാർത്തി

പ്രേഷകരുടെ പ്രിയപ്പെട്ട നടൻ കാർത്തിയുടെ പുതിയ തമിഴ് ചിത്രമാണ് ‘സുല്‍ത്താൻ’. ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ നടന്മാരായ ലാൽ, ഹരീഷ് പേരടി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റെമോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സുല്‍ത്താന്‍ ആക്ഷനും വൈകാരികതയും കോര്‍ത്തിണക്കിയ ഒരു വൈഡ് കാന്‍വാസ് ചിത്രമാണ്. ഇപ്പോഴിതാ സിനിമയുടെ തിരക്കഥ ഒരുക്കിയതിനെക്കുറിച്ച് കാർത്തി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.

”സുല്‍ത്താന്റെ പ്രമേയം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. രണ്ടു വര്‍ഷം കഷ്ടപ്പെട്ടാണ് അദ്ദേഹം തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയത്. ഇത്രയും ശക്തമായ കഥയ്ക്കുള്ളില്‍ ഹ്യൂമറും, റൊമാന്‍സും, സെന്റിമെന്റും ചേര്‍ത്ത് എങ്ങനെ തിരക്കഥ എഴുതും എന്ന സംശയം തോന്നി. പക്ഷെ അദ്ദേഹം അത് അനായാസം ചെയ്താണ് എന്റെ മുമ്പില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ കോമഡിക്കായാലും പ്രണയ മുഹൂര്‍ത്തങ്ങള്‍ക്കായാലും, ആക്ഷന്‍ രംഗങ്ങള്‍ക്കായാലും പ്രമേയത്തിന്റെ വലിപ്പം കാരണം ശക്തനായ നിര്‍മ്മാതാവും വേണമായിരുന്നു. അങ്ങനെ ഞങ്ങള്‍ക്ക് എസ്. ആര്‍. പ്രഭുവിനെ നിര്‍മ്മാതാവായി കിട്ടി. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സും ഞാനും സഹകരിച്ച ധീരന്‍, കൈതി എല്ലാം വ്യത്യസ്തമായിരുന്നു. ഇപ്പോള്‍ അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു സിനിമയ്ക്കായി ഒന്നിച്ചിരിക്കുന്നു. എല്ലാവര്‍ക്കും നന്നായി ആസ്വദിക്കാവുന്ന സിനിമയാണിത്”- കാര്‍ത്തി പറഞ്ഞു.

ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം. കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത് ഫോര്‍ച്യൂണ്‍ സിനിമാസാണ്.

shortlink

Related Articles

Post Your Comments


Back to top button