BollywoodGalleryGeneralLatest NewsNEWSSocial Media

ഇത് ആവർത്തിച്ച് ചെയ്യുക ; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി കത്രീന കൈഫ്

ഇന്‍സ്റ്റഗ്രാമിലൂടെയാണ് കത്രീന തന്‍റെ ഫിറ്റ്‌നസ് രഹസ്യം വ്യക്തമാക്കിയത്

ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കത്രീന കൈഫ്. തന്റെ സൗന്ദര്യത്തിലും ഫിറ്റ്നസ്സിലും അതീവ ശ്രദ്ധ പുലർത്തുന്ന താരത്തിന്റെ വർക്കൗട്ട് വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. 37-ാം വയസ്സിലും 20കാരിയുടെ ചുറുചുറുക്കാണ് താരത്തിന്.

ഇപ്പോഴിതാ ഫിറ്റ്‌നസ് ടിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കത്രീന. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കത്രീന തന്‍റെ ഫിറ്റ്‌നസ് രഹസ്യം വ്യക്തമാക്കിയത്.

https://www.instagram.com/p/CM1Hi60hJaH/?utm_source=ig_web_copy_link

”കഴിക്കുക, ഉറങ്ങുക, പരിശീലനം ചെയ്യുക, ഇവയെല്ലാം തന്നെ ആവര്‍ത്തിക്കുക” – എന്നതാണ് ഫിറ്റ് ആയിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള കത്രീനയുടെ ടിപ്പ്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത കത്രീന മുന്‍പും തന്റെ വ്യായാമത്തെയും ആരോഗ്യകരമായ ജീവിതശൈലിയെയും കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button