പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് സുധീഷ്. വർഷങ്ങൾക്ക് ശേഷം സിനിമയിൽ നായകനാകാനൊരുങ്ങുകയാണ് താരം. സുരേഷ് ഗോപാൽ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന തുരുത്ത് എന്ന ചിത്രത്തിലാണ് സുധീഷ് കേന്ദര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്വയിലോൺ ടാക്കീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖം കീർത്തി ശ്രീജിത്താണ് നായിക.
തലചായ്ക്കാൻ ഇടമില്ലാത്ത അനാഥ കുടുംബം തുരുത്തു തേടി സഞ്ചരിക്കുന്ന തോണിയാത്രയാണ് പ്രമേയം. മൺട്രോത്തുരുത്തിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ അനാഥനായ പുരുഷനും ഗർഭിണിയായ അയാളുടെ ഭാര്യയും അഞ്ചുവയസുകാരനായ മകനുമാണ് പ്രധാന കഥാപാത്രങ്ങൾ. അനിൽ മുഖത്തല സംഭാഷണം എഴുതുന്നു. ലാൽ കണ്ണനാണ് ഛായാഗ്രാഹകൻ. 16 ദിവസത്തെ ചിത്രീകരണമാണ്.
Post Your Comments