
തുടക്ക കാലത്ത് നടൻ മമ്മൂട്ടിയെ മമ്മൂട്ടിയെ ഫോളോ ചെയ്താണ് അഭിനയിച്ചിരുന്നത് എന്ന് നടൻ സിദ്ദിഖ്. അതിനെ തുടർന്ന് തന്നെ എല്ലാവരും അന്ന് വിളിച്ചിരുന്നത് പാവങ്ങളുടെ മമ്മൂട്ടിയെന്നായിരുന്നുവെന്ന് സിദ്ദിഖ് പറയുന്നു.
‘എന്നെ പണ്ട് ‘പാവങ്ങളുടെ മമ്മൂട്ടി’ എന്നായിരുന്നു എല്ലാരും വിളിച്ചിരുന്നത്. അതിന് കാരണമുണ്ട്. ഞാന്‍ മമ്മൂക്കയെ ഫോളോ ചെയ്തിട്ടാണ് അന്ന് അഭിനയിക്കാന്‍ ശ്രമിച്ചത്. സിദ്ദിഖ് പറയുന്നു.
എന്നാല്‍ ഇന്നത്തെ താരങ്ങള്‍ക്ക് അവരുടേതായ ശൈലിയുണ്ടെന്നും അവര്‍ ആരെയും അനുകരിക്കാന്‍ ശ്രമിക്കാറില്ലെന്നുമാണ് സിദ്ദിഖ് പറയുന്നത്. മലയാളത്തിലെ എല്ലാ യുവതാരങ്ങളും അവരുടേതായ ശൈലി ക്രിയേറ്റ് ചെയ്തു അഭിനയിക്കുന്നവരാണെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടി ചിത്രം ‘വണ്‍’ എന്ന സിനിമയില്‍ കേരളത്തിന്റെ സ്പീക്കറായി നടന്‍ സിദ്ദിഖ് വേഷമിടുന്നുണ്ട്. കെ സി ജയകുമാര്‍ എന്ന കഥാപാത്രത്തെയാണ് സിദ്ദിഖ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
Post Your Comments