CinemaGeneralLatest NewsMollywoodNEWS

മമ്മുക്ക അടുത്തിരിക്കുമ്പോള്‍ അച്ഛനടുത്തിരിക്കുന്നത് പോലെ: തുറന്നു സംസാരിച്ചു മുരളി ഗോപി

മമ്മൂട്ടി - പൃഥ്വിരാജ് - മുരളി ഗോപി കൂട്ടുകെട്ടില്‍ ഒരു സിനിമ ചര്‍ച്ചയിലുണ്ടെന്നും

ഏതു ചോദ്യങ്ങള്‍ക്കും ക്ലാരിറ്റിയുള്ള മറുപടി നല്‍കുന്ന കലാകാരനാണ് മുരളി ഗോപി. കൃത്യമായ രാഷ്ട്രീയ കാഴ്ചപാടോടെ മുരളി ഗോപി പ്രേക്ഷകര്‍ക്ക് മുന്നില്‍ ഹീറോയാകുമ്പോള്‍ എഴുത്തിനു പുറമേ അഭിനയത്തിലും മുരളി ഗോപി സൂപ്പര്‍ താരമായി തന്നെ കൈയ്യടി നേടുകയാണ്‌. ദൃശ്യത്തിലെ വില്ലന്‍ വേഷത്തിനു ശേഷം മമ്മൂട്ടി നായകനായ ‘വണ്‍’ എന്ന സിനിമയിലെ പ്രതിപക്ഷ നേതാവിന്‍റെ വേഷം ഇരുത്തം വന്ന നടന്റെ ശൈലിയോടെ അവതരിപ്പിച്ചു മുരളി ഗോപി പ്രേക്ഷക പ്രീതി നേടുകയാണ്‌.

ലൂസിഫറിന്‍റെ അടുത്ത ഭാഗമായ ‘എമ്പുരാന്‍’ ഇപ്പോഴത്തെ അഭിനയ തിരക്കുകള്‍ക്കും, തിരക്കഥ രചനയുടെ തിരക്കുകള്‍ക്കും ശേഷം എഴുതി തുടങ്ങുമെന്ന് തുറന്നു പറയുന്ന മുരളി ഗോപി ലൂസിഫറിനു ശേഷം താന്‍ എഴുതിയ ‘തീര്‍പ്പ്‌’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ്.

മമ്മൂട്ടി – പൃഥ്വിരാജ് – മുരളി ഗോപി കൂട്ടുകെട്ടില്‍ ഒരു സിനിമ ചര്‍ച്ചയിലുണ്ടെന്നും ഇപ്പോഴത്തെ നിലവിലെ വര്‍ക്കുകള്‍ തീര്‍ത്ത ശേഷം അങ്ങനെയൊരു സിനിമ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഒരു സ്വകാര്യ എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം സംസാരിക്കവേ മുരളി ഗോപി വ്യക്തമാക്കി. മമ്മൂട്ടി എന്ന നടന്‍ അടുത്തിരിക്കുമ്പോള്‍ തന്‍റെ അച്ഛനായ ഭരത് ഗോപി അടുത്തിരിക്കുന്നത് പോലെയുള്ള ഒരു ഫീല്‍ ആണെന്നും മുരളി ഗോപി അഭിമുഖത്തില്‍ തുറന്നു പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button