നടൻ അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ വിനോദ് ഗുരുവായൂർ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘മാട’. ഇപ്പോഴിതാ സിനിമയ്ക്കുവേണ്ടി ഏറെ അപകടകാരിയായ ജെല്ലിക്കെട്ട് കാളയുമായി മൽപ്പിടുത്തം നടത്തുന്ന അപ്പാനി ശരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചിത്രത്തിൽ അപ്പാനി ശരത്തിന്റെ വേറിട്ട ഒരു കഥാപാത്രമായിരിക്കും ഇത്. സിനിമയിലെ ഫോട്ടോകൾ അപ്പാനി ശരത് തന്നെയാണ് ഷെയർ ചെയ്തിരിക്കുന്നത്. ഡോ. ജയറാമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
ചരിത്രപരവും സാമൂഹികവുമായി ഏറെ ഗൗരവമുളള പ്രമേയമാണ് ചിത്രത്തിൻറേത്. ജെല്ലിക്കെട്ട് കാളയുമായിട്ടുള്ള പരിശീലനം തൻറെ അഭിനയജീവിതത്തിലെ വലിയ വെല്ലുവിളിയാണെന്ന് അപ്പാനി ശരത്ത് പറഞ്ഞു. ‘വന്യമൃഗങ്ങളെപ്പോലും നമുക്ക് പരിശീലിപ്പിച്ചെടുക്കാം. പക്ഷേ ജെല്ലിക്കെട്ട് കാളകൾ പേടിപ്പിക്കുന്നവയാണ്. അടുത്തേക്ക് ചെല്ലാൻ പോലും പേടിയാണ്. ജീവൻ പണയംവെച്ചാണ് ഞാൻ കാളകളുടെ അടുത്തേക്ക് ചെല്ലുന്നത്. പരിശീലകൻഉണ്ടെങ്കിലും ഞാൻ തന്നെയാണ് എല്ലാം ചെയ്യുന്നത്. ഭായനാകമായ ഭാവം അതിനാലാണ് ജെല്ലിക്കെട്ട് കാളയെ എല്ലാവരും ഭയക്കുന്നത്. എനിക്ക് വലിയ വെല്ലുവിളിയാണ്. പക്ഷേ ഞാൻ ചെയ്യും. അത്രയ്ക്കും ആത്മവിശ്വാസമുണ്ടെന്നും ശരത്ത് പറഞ്ഞു.
Post Your Comments