CinemaGeneralLatest NewsMollywoodNEWS

‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന സിനിമയെക്കുറിച്ചുള്ള ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തി പ്രിയദര്‍ശന്‍റെ മകന്‍

സാധാരണ പോലെ ഷൂട്ട്‌ ചെയ്‌താല്‍ ഗ്രാഫിക്സ് ചെയ്യാനാകില്ല

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ടീമിന്റെ ‘കുഞ്ഞാലി മരയ്ക്കാര്‍’ ദേശീയ തലത്തില്‍ ഉള്‍പ്പെടെ വലിയ ചരിത്രം സൃഷ്ടിക്കുമ്പോള്‍ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സ്ക്രീനില്‍ മോഹന്‍ലാലും, പ്രണവ് മോഹന്‍ലാലും ഉള്‍പ്പടെയുള്ളവര്‍ വിസ്മയിപ്പിക്കാനെത്തുമ്പോള്‍ സിനിമയുടെ ഗ്രാഫിക്സ് രംഗത്ത് വ്യത്യസ്ത നിറയ്ക്കുകയാണ് പ്രിയദര്‍ശന്റെ മകന്‍ സിദ്ധാർഥ്. കുഞ്ഞാലി മരയ്ക്കാര്‍ മേയ് മാസത്തില്‍ റിലീസ് ചെയ്യാനിരിക്കെ സിനിമയെക്കുറിച്ചുള്ള ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണ് പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ഥ്

സിദ്ധാര്‍ഥിന്‍റെ വാക്കുകള്‍

“ഇന്ത്യയില്‍ പൊതുവേ സ്റ്റോറി ബോര്‍ഡ് വരച്ച് അത് പോലെ സിനിമ ചെയ്യുന്ന രീതിയില്ല. അച്ഛനും അത് പോലെയാണ്. സംവിധായകന്‍റെ മനസ്സിലുള്ള സിനിമയാണ് ചിത്രീകരിക്കുക. ഈ സിനിമ തുടങ്ങുന്നതിനു മുന്‍പ് ഗ്രാഫിക്സ് വേണ്ട ഒരോ സീനും വിശദമായി വരച്ചു കലാസംവിധായകന്‍ സാബു ക്യാമറമാന്‍ തിരിവുമായും ചര്‍ച്ച നടത്തി. എവിടെയെല്ലാം ക്യാമറ വരും, എവിടേക്ക് നീങ്ങുമെന്നുമെല്ലാം നേരത്തെ തീരുമാനിച്ചു. സാധാരണ പോലെ ഷൂട്ട്‌ ചെയ്‌താല്‍ ഗ്രാഫിക്സ് ചെയ്യാനാകില്ല. തിരു, സാബു സിറിള്‍ എന്നിവരുടെ സഹകരണമാണ് ഇത് നന്നാകാന്‍ കാരണം. എന്നെ ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണ്. അതിനനുസരിച്ചു ജോലി ചെയ്തുവെന്നാണ് തോന്നുന്നത്. അതിനി സിനിമ കാണുന്നവര്‍ പറയേണ്ടതാണ്”.

കടപ്പാട് : മലയാള മനോരമ സണ്‍ഡേ സപ്ലിമെന്‍റ്

shortlink

Related Articles

Post Your Comments


Back to top button