ദേശീയ തലത്തില്‍ അംഗീകാരം നേടിയ പ്രിയദര്‍ശന്റെ ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന സിനിമയുടെ വിഎഫ്എക്സ് മേഖലയെക്കുറിച്ചും ആ സിനിമയുടെ ഭാഗമാകാന്‍ തന്റെ മകന്‍ വന്നതിനെക്കുറിച്ചും മനോരമയുടെ സണ്‍ഡേ സംപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ മനസ്സ് തുറക്കുകയാണ്.
പ്രിയദര്‍ശന്റെ വാക്കുകള്‍
“മകനെ അമേരിക്കയില്‍ നിന്ന് വിളിച്ചു വരുത്തിയതാണ്. ഈ സിനിമയ്ക്കൊരു ബജറ്റുണ്ട്. വിദേശ ഗ്രാഫിക്സ് വിദഗ്ദ്ധരെ വിളിച്ചാല്‍ അത് താങ്ങാനാവില്ല. വിദേശ സിനിമയില്‍ ഉപയോഗിക്കുന്ന അതേ നിലവാരം ഉണ്ടാകുകയും വേണം. ആവശ്യം പറഞ്ഞപ്പോള്‍ ചന്തു (സിദ്ധാർഥ്) ഇന്ത്യയിലും അമേരിക്കയിലുമുള്ള പല സ്റ്റുഡിയോകളുമായി ബന്ധപ്പെട്ടു. അവസാനം നാലുപേര്‍ക്ക് ജോലി വീതിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. ചന്തു വിഎഫ്എക്സ് സൂപ്പര്‍ വൈസറാകാമെന്നും ധാരണയായി. ജോലി ഏറ്റെടുക്കുന്നതിനു മുന്‍പ് അവന്‍ മോഹന്‍ലാലിനോടും നിര്‍മ്മാതാവ് ആന്റണിയോടും പറഞ്ഞത് ചിത്രീകരണം തീര്‍ന്നു പതിനൊന്നു മാസം വിഎഫ്എക്സ് ജോലിക്ക് മാത്രമായി വേണമെന്നാണ്. അവരത് സമ്മതിച്ചു. എന്ത് വിട്ടുവീഴ്ചയ്ക്കും ആന്റണി തയ്യാറായിരുന്നു. ചന്തുവിന്റെ മനസ്സില്‍ സിനിമയുണ്ടെന്ന് കുട്ടിക്കാലത്ത് തോന്നിയിട്ടില്ല. അവനൊരു ഫുട്ബോള്‍ താരമാകുമെന്നാണ് ഞാന്‍ കരുതിയത്. കുട്ടിക്കാലത്തെ ശ്രമം അതായിരുന്നു. പ്ലസ്ടു കഴിഞ്ഞ ശേഷമാണ് വിഎഫ്എക്സ് പഠിക്കാന്‍ തീരുമാനിച്ചുവെന്ന് പറയുന്നത്. പഠിച്ചു കഴിഞ്ഞ ശേഷം യുഎസില്‍ ജോലിക്ക് ചേര്‍ന്നു”.
Post Your Comments